ഗ്രോ വാസു ഡോക്യുമെന്ററി യൂട്യൂബില്‍ റിലീസ് ചെയ്തു
Kerala News
ഗ്രോ വാസു ഡോക്യുമെന്ററി യൂട്യൂബില്‍ റിലീസ് ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 2nd May 2025, 8:59 pm

കോഴിക്കോട്: മുന്‍ നക്‌സലൈറ്റും തൊഴിലാളി നേതാവും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഗ്രോ വാസുവിന്റെ ജീവിതവും രാഷ്ട്രീയവും പ്രമേയമായ ഡോക്യുമെന്ററി സിനിമ ‘ഗ്രോ വാസു’ മെയ് ഒന്ന് തൊഴിലാളി ദിനത്തില്‍ യൂട്യൂബിലൂടെ റിലീസ് ചെയ്തു.

16-മത് IDSFFK, ചെന്നൈ സോഷ്യല്‍ ജസ്റ്റിസ് ഫിലിം ഫെസ്റ്റിവല്‍, ചിറ്റൂര്‍ പാഞ്ചജന്യം, ഗുഫ്തുഗു ഫിലിം ഫെസ്റ്റ് തുടങ്ങിയ അന്താരാഷ്ട്ര മേളകളിലെ പ്രദര്‍ശനത്തിന് ശേഷമാണ് റിലീസ്. എ.വി.എം ഉണ്ണി ആര്‍ക്കൈവ്‌സ് യൂട്യൂബ് ചാനലിലാണ് റിലീസ്.

ഔട്ട് ഓഫ് ഓര്‍ഡര്‍ ഫിലിംസും എ.വി.എം ഉണ്ണി ആര്‍ക്കൈവ്‌സും ചേര്‍ന്ന് നിര്‍മ്മിച്ച ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത് അര്‍ഷഖാണ്. ഛായാഗ്രാഹകന്‍ സല്‍മാന്‍ ഷരീഫ്, എഡിറ്റ് കെവിന്‍, മ്യൂസിക് സനൂപ് ലൂയിസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ലുഖ്മാനുല്‍ ഹക്കീം എന്നിവരാണ്.

‘അദ്ദേഹം പറഞ്ഞത്, ത്രിവര്‍ണ്ണ പതാക – മുതലാളിമാരുടെ പാര്‍ട്ടിയാണ്. പച്ചക്കൊടി – മാപ്പിളമാരുടെ പാര്‍ട്ടിയാണ്. ചുകപ്പ് കൊടി – അത് നമ്മുടെ പാര്‍ട്ടിയാണ്. തൊഴിലാളികളുടെ പാര്‍ട്ടി. അന്ന് മുതല്‍ ഞാനും നെല്ലിക്കോട് ഭാസ്‌കരനും അനുജന്‍ നൊണ്ടി വാസു എല്ലാവരും ചുകപ്പ് കൊടിയുടെ ആള്‍ക്കാരായി.’

‘വളരെ പ്രയാസകരമായിട്ടുള്ള ഒരു കാര്യമാണ് അങ്ങേയറ്റം ഉപചാപകന്മാരും തിരുട്ട് മാര്‍ഗക്കാരും ഈ നക്‌സല്‍ പ്രസ്ഥാനത്തില്‍ പോലും ഉണ്ടെന്ന് ഞാന്‍ മനസ്സിലാക്കുകയാണ്. അത് മാത്രമല്ല, പോലീസ് ഏജന്റുമാര്‍ ഉണ്ടെന്നും മനസ്സിലായി. അതുമല്ല, സവര്‍ണ്ണ അവര്‍ണ്ണ മനോഭാവം അതി തീക്ഷ്ണമായിട്ടുണ്ട് എന്നും മനസ്സിലായി.’

‘അവരാണ് പറയുന്നത് നിറുത്തിക്കളയാന്‍. അത് എന്നെ സംബന്ധിച്ച് വളരെ പ്രയാസകരമായിരുന്നെങ്കിലും അത് മാത്രമാണ് പോംവഴി ഉണ്ടായിരുന്നത്. ജീവിക്കണോ അതല്ല അപമാനിതനായി ജീവിക്കണോ അതല്ല രാഷ്ട്രീയം നിര്‍ത്തണോ എന്ന പ്രശ്‌നമാണ് മുന്നില്‍ വന്നത്. അങ്ങനെയാണ് ഞാന്‍ രാഷ്ട്രീയം നിര്‍ത്തുന്നത്.’

‘തൊഴിലാളികളെ സംബന്ധിച്ചിടത്തോളം പ്രശ്‌നം ജോലിയാണ്. വേതനമാണ്. കുടുംബത്തിനെ നോക്കലാണ്.’അങ്ങനെയൊക്കെ ആയാലും ഞാനവനെ സബൂറാക്കി കൊണ്ട് നടക്കും. ഓനെന്ത് അപകടം ഉണ്ടാക്കിയാലും എനിക്ക് പരാതിയില്ല. അവനറിയില്ലല്ലോ..’

‘മൂന്ന് ദിവസം ഞാന്‍ കാട്ടില്‍ തന്നെയായിരുന്നു, ഒറ്റക്ക്.”അപ്പോള്‍ അദ്ദേഹം പറയുകയാണ്, നിങ്ങള്‍ ഒരു ഭാഗ്യവാനാണ്. എന്താന്ന് വെച്ചാല്‍ കണ്ടാല്‍ അന്നേരം വെടി വെക്കുക എന്നത് നിഷ്പ്രയാസമാണ്. അല്ലാണ്ടെന്നെ ആള്‍ക്കാരുടെ ഇടയില്‍ നിന്ന് പിടിച്ചിട്ടാണ് സഖാവ് വര്‍ഗീസിനെ അവര്‍ വെടിവെക്കുന്നത്.’

‘പിന്നെയവന്‍ വന്നിട്ടില്ല. ഉറപ്പാണെനിക്ക് അവന്‍ മരിച്ചുപോയിട്ടുണ്ടാകുംന്ന്. ജീവനോടെ ഉണ്ട് ന്ന് വെച്ചാ അവന്‍ വരാതിരിക്കില്ല.’47 മുതല്‍ 70 വരെ എന്ത്‌കൊണ്ട് നടന്നില്ല? അപ്പോള്‍ നിങ്ങള്‍ക്ക് അധികാരം കിട്ടിയിട്ടില്ലായിരുന്നോ? അപ്പോള്‍ ആ രീതിയില്‍ അത് നടന്നത് കമ്മ്യൂണിസ്റ്റുകാര്‍ രക്തം കൊടുക്കാന്‍ തയ്യാറായപ്പോഴാണ്. വിപ്ലവകാരികളായ കമ്മ്യൂണിസ്റ്റുകാര്‍ രക്തം കൊടുക്കാന്‍ തയ്യാറായപ്പോഴാണ്.’പശ്ചിമഘട്ട രക്തസാക്ഷികള്‍ സിന്ദാബാദ്’ എന്നിവയാണ് പ്രധാനപ്പെട്ട ഡയലോഗുകള്‍.

 

Content Highlight: Gro Vasu documentary released on YouTube