ബാലന്‍ ഡി ഓര്‍ നേടാന്‍ ഞാന്‍ ഇനിയെന്താണ് ചെയ്യേണ്ടത്: ഗ്രീസ്മാന്‍
Football
ബാലന്‍ ഡി ഓര്‍ നേടാന്‍ ഞാന്‍ ഇനിയെന്താണ് ചെയ്യേണ്ടത്: ഗ്രീസ്മാന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 4th December 2018, 11:52 am

ബാലന്‍ ഡി ഓര്‍ പുരസ്‌കാരത്തില്‍ പിന്തള്ളപ്പെട്ടതില്‍ അതൃപ്തി രേഖപ്പെടുത്തി ഫ്രാന്‍സിന്റെ അത്‌ലറ്റിക്കോ മാഡ്രിഡ് താരം ആന്റോണിയോ ഗ്രീസ്മാന്‍ പരസ്യമായി രംഗത്ത്. പുരസ്‌കാരം നേടാന്‍ താന്‍ ഇനി എന്താണ് ചെയ്യേണ്ടത് എന്നായിരുന്നു താരത്തിന്റെ പ്രതികരണം. പ്രമുഖ ഓണ്‍ലൈന്‍ സ്‌പോര്‍ട്‌സ് ജേണലായ ഗോളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ALSO READ: അഭയാര്‍ത്ഥിത്വത്തിന്റെ ദുരിത കാലത്ത് നിന്ന് ലോക ഹൃദയത്തിലേക്കുള്ള മോഡ്രിച്ചിന്റെ യാത്ര

അത്‌ലറ്റിക്കോക്കൊപ്പം യൂറോപ്പ ലീഗും ഫ്രാന്‍സിനായി ലോകകപ്പും നേടിക്കൊടുത്ത താരം കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. യൂറോപ്പ ഫൈനലില്‍ രണ്ട് ഗോള്‍ നേടിയ താരം ലോകകപ്പില്‍ 4 ഗോളുകളും 2 അസിസ്റ്റും നേടിയിരുന്നു. രണ്ട് ടീമുകളുടേയും കിരീട വിജയത്തില്‍ നിര്‍ണായക താരമായിരുന്നു ഗ്രീസ്മാന്‍.

ഞാന്‍ ലോകകപ്പും യൂറോപ്പയും നേടി. വിജയിക്കാന്‍ വേറെ എന്താണ് ചെയ്യേണ്ടത്. ഭാവിയില്‍ ഫ്രാന്‍സ് താരങ്ങളില്‍ ഒരാള്‍ ലോകകപ്പ് നേടുമെന്ന് താന്‍ വിശ്വസിക്കുന്നതായും ഗ്രീസ്മാന്‍ പറഞ്ഞു.