ഗ്രീന്‍ലാന്‍ഡിലെ നിലവിലെ സാഹചര്യങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഡെന്മാര്‍ക്കിന്റെ കീഴടങ്ങല്‍ അടിസ്ഥാനപരമായി തെറ്റാണെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രാലയം ഇന്നലെ (വ്യാഴം) എക്സിലൂടെ പ്രതികരിച്ചിരുന്നു.
ഭൂമിശാസ്ത്രപരമായി തന്ത്രപ്രധാനമായതും ധാതുക്കളുടെ വലിയ നിക്ഷേപവുമുള്ള മേഖലയാണ് ഗ്രീന്‍ലാന്‍ഡ്. ഇതാണ് ഗ്രീന്‍ലാന്‍ഡിനെ അമേരിക്ക ലക്ഷ്യം വെക്കാനുള്ള കാരണം. ഗ്രീന്‍ലാന്‍ഡില്‍ അധികാരം സ്ഥാപിക്കാന്‍ ബലം പ്രയോഗിക്കേണ്ടിവന്നാല്‍ അതും ചെയ്യുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു.