ഗ്രീന്‍ ടീ ഓറല്‍ ക്യാന്‍സര്‍ സെല്ലുകള്‍ നശിപ്പിക്കുമെന്ന് കണ്ടെത്തല്‍
Daily News
ഗ്രീന്‍ ടീ ഓറല്‍ ക്യാന്‍സര്‍ സെല്ലുകള്‍ നശിപ്പിക്കുമെന്ന് കണ്ടെത്തല്‍
ന്യൂസ് ഡെസ്‌ക്
Saturday, 31st January 2015, 10:35 am

green ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന ഒരു ഘടകം ഓറല്‍ ക്യാന്‍സര്‍ സെല്ലുകളെ നശിപ്പിക്കുമെന്ന് കണ്ടെത്തല്‍. പെന്‍സില്‍വാലിയ യൂണിവേഴ്‌സിറ്റിയിലെ ഭക്ഷ്യശാസ്ത്രജ്ഞന്‍മാരാണ് ഈ കണ്ടെത്തലിനു പിന്നില്‍.

ഓറല്‍ ക്യാന്‍സര്‍ ചികിത്സയ്ക്ക് ഈ കണ്ടെത്തല്‍ ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍.

ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന എപ്പിഗല്ലോകെയ്റ്റചിന്‍-3 ഗല്ലറ്റ് (ഇ.ജി.സി.ജി)യാണ്  ആരോഗ്യകരമായ സെല്ലുകളെ സംരക്ഷിച്ചുകൊണ്ട് ഓറല്‍ ക്യാന്‍സര്‍ സെല്ലുകള്‍ നശിപ്പിക്കുന്നത്.

ക്യാന്‍സര്‍ സെല്ലുകളെ മാത്രം ലക്ഷ്യമിടുന്ന ഈ ഘടകത്തിന്റെ കഴിവ് സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ ഗവേഷകര്‍ക്കായിട്ടില്ല. ഇ.ജി.സി.ജി കോശങ്ങളുടെ പവ്വര്‍ ഹൗസായ മൈറ്റോകോണ്‍ഡ്രിയയില്‍ ഉണ്ടാക്കുന്ന പ്രവര്‍ത്തനം കൊണ്ടാവാം കോശങ്ങള്‍ നശിക്കുന്നതെന്നാണ് ഇവരുടെ നിഗമനം.

മോളിക്കുലാര്‍ ന്യൂട്രീഷ്യന്‍ ആന്റ് ഫുഡ് ആന്റ് റിസര്‍ച്ച് എന്നെ ജേണലില്‍ ഇതുസംബന്ധിച്ച പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.