എന്റെ അഭിനയം കണ്ടിട്ടാണ് സിനിമയിലേക്ക് വിളിച്ചത്, അവനവന്റെ സമയം വരുന്നതുവരെ കാത്തിരിക്കുക: ഗ്രേസ് ആന്റണി
Entertainment news
എന്റെ അഭിനയം കണ്ടിട്ടാണ് സിനിമയിലേക്ക് വിളിച്ചത്, അവനവന്റെ സമയം വരുന്നതുവരെ കാത്തിരിക്കുക: ഗ്രേസ് ആന്റണി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 1st December 2022, 2:07 pm

ശ്യാം പുഷ്‌കറിന്റെ കുമ്പളങ്ങി നൈറ്റ്‌സ് എന്ന സിനിമയിലേക്ക് തന്നെ വിളിച്ചത് ഹാപ്പി വെഡ്ഡിങ്ങിലെ കഥാപാത്രം കണ്ടിട്ടാണ് എന്ന് ഗ്രേസ് ആന്റണി. എന്നാല്‍ രണ്ട് സിനിമയിലെയും കഥാപാത്രങ്ങള്‍ തമ്മില്‍ ഒരു ബന്ധവുമില്ലെന്നും, അതിനെക്കുറിച്ച് താന്‍ ഇപ്പോഴും ചിന്തിക്കുമെന്നും താരം പറഞ്ഞു. ലെറ്റ്‌സ് ടോക്ക് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഗ്രേസ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘ഞാന്‍ ഭംഗിക്ക് പറയുന്നതല്ല, എന്റെ ഹാപ്പി വെഡ്ഡിങ്ങിലെ അഭിനയം കണ്ടിട്ടാണ് എന്നെ ശ്യാമേട്ടന്‍ കുമ്പളങ്ങി നൈറ്റ്‌സിലേക്ക് വിളിക്കുന്നത്. ഇപ്പോഴും ഞാന്‍ ആലോചിക്കാറുണ്ട് ആ രണ്ട് കഥാപാത്രങ്ങളും തമ്മില്‍ യാതൊരു ബന്ധവുമില്ലല്ലോ എന്ന്. എന്നാല്‍ അദ്ദേഹം പറഞ്ഞത് കുമ്പളങ്ങിയിലെ കഥാപാത്രത്തിന് കുറച്ച് ഹ്യൂമര്‍ ആവശ്യമാണെന്നാണ്.

എനിക്ക് കുറേ സുഹൃത്തുക്കളുണ്ട് സിനിമക്ക് വേണ്ടി എറണാകുളത്ത് ഒക്കെ വന്ന് താമസിക്കുന്നവര്‍. സിനിമയോടുള്ള ആഗ്രഹം കൊണ്ടാണ് അങ്ങനെ വന്ന് താമസിക്കുന്നത്. വരുമാനത്തിനായി സ്വിഗിയില്‍ ജോലിചെയ്യുന്നവര്‍ വരെയുണ്ട്. ശരിക്കും പറഞ്ഞാല്‍ അവരൊക്കെ വല്ലാതെ കഷ്ടപ്പെടുന്നുണ്ട്. പക്ഷെ എത്ര കഷ്ടപ്പെട്ടാലും സമയമാണ് പ്രശ്‌നം.

അവരുടെ സമയം ആകുമ്പോള്‍ മാത്രമെ അവര്‍ക്ക് അത് കിട്ടുകയുള്ളു. അതിന് വേണ്ടി കാത്തിരിക്കുക എന്നതാണ് ഏക വഴി. പക്ഷെ കാത്തിരിക്കുക എന്ന് പറയുമ്പോള്‍, ഗ്രേസ് കാത്തിരിക്കാന്‍ പറഞ്ഞു അതുകൊണ്ട് ഞങ്ങള്‍ കാത്തിരിക്കുകയാണ് അങ്ങനെ ഒന്നും പറഞ്ഞ് കളയരുത്. അങ്ങനെയല്ല ഞാന്‍ ഉദേശിച്ചത് കേട്ടോ.

എന്തായാലും സ്വയം ചിന്തിക്കുക. ഒരാള്‍ പറയുന്നത് കേട്ട് ചാടിത്തുള്ളി പോകാതെ അവനവന്‍ തന്നെ ചിന്തിക്കുക,’ ഗ്രേസ് ആന്റണി പറഞ്ഞു.

ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ 2016ല്‍ പുറത്തിറങ്ങിയ ഹാപ്പി വെഡ്ഡിങ്ങാണ് ഗ്രേസിന്റെ ആദ്യ സിനിമ. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ മികച്ച പ്രകടനം താരം കാഴ്ചവെച്ചിരുന്നു. ചുരുങ്ങിയ കാലംകൊണ്ട് തന്നെ പ്രേക്ഷക ഹൃദയം കീഴടക്കാന്‍ ഗ്രേസിന് കഴിഞ്ഞു. ഹാസ്യ താരമായും, സഹനടിയായും പ്രധാന കഥാപാത്രമായും വിവിധ വേഷങ്ങളില്‍ താരം തിളങ്ങി.

ബിജിത് ബാലയുടെ സംവിധാനത്തില്‍ നവംബര്‍ 24ന് തിയേറ്ററിലെത്തിയ ‘പടച്ചോനെ ഇങ്ങള് കാത്തോളീ’ അണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. ശ്രീനാഥ് ഭാസി, ആന്‍ ശീതള്‍, സണ്ണി വെയ്ന്‍, ജോണി ആന്റണി, അലന്‍സിയര്‍ തുടങ്ങിയവരാണ് ച്ത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്.

content highlight: GRACE ANTONY TALKS ABOUT HER SECOND MOVIE KUMBALANGI NIGHTS