ആ നടന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ അടിപൊളിയാണ്; കിടിലന്‍ ആക്ടര്‍: ഗ്രേസ് ആന്റണി
Malayalam Cinema
ആ നടന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ അടിപൊളിയാണ്; കിടിലന്‍ ആക്ടര്‍: ഗ്രേസ് ആന്റണി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 4th September 2025, 8:16 pm

 

സിനിമാപ്രേമികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് ഗ്രേസ് ആന്റണി. 2016ല്‍ പുറത്തിറങ്ങിയ ഹാപ്പി വെഡിങ്‌സ് എന്ന ചിത്രത്തിലൂടെയാണ് നടി തന്റെ സിനിമാ കരിയര്‍ ആരംഭിച്ചത്. എന്നാല്‍ 2019ല്‍ പുറത്തിറങ്ങിയ കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലെ സിമിയെന്ന കഥാപാത്രമാണ് ഗ്രേസിന് കരിയറില്‍ വഴിത്തിരിവായത്.

റോഷാക്ക്, കനകം കാമിനി കലഹം, നുണക്കുഴി തുടങ്ങിയ സിനിമകളില്‍ നടി അഭിനയിച്ചു. ചുരുങ്ങിയ ചിത്രങ്ങള്‍ കൊണ്ട് തന്നെ ഹ്യൂമര്‍ തനിക്ക് നന്നായി വഴങ്ങുമെന്ന് ഗ്രേസ് തെളിയിച്ചു കഴിഞ്ഞു. ഇപ്പോള്‍ മൂവി വേള്‍ഡ് മീഡിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഹ്യൂമര്‍ ചെയ്യുമ്പോള്‍ കോമ്പറ്റീഷന്‍ മൈന്‍ഡ് വെക്കാതെ ചെയ്യണമെന്ന് പറയുകയാണ് നടി.

‘കോമഡി ചെയ്യുമ്പോള്‍ ഓപ്പോസിറ്റ് നില്‍ക്കുന്ന അഭിനേതാവിനെയും ഗ്രോ ചെയ്യാന്‍ അനുവദിക്കുക. എന്നാല്‍ മാത്രമേ സീന്‍ നന്നാകുകയുള്ളു. പ്രധാനമായിട്ടും നിവിന്‍ ചേട്ടന്റെ കൂടെയൊക്കെ വര്‍ക്ക് ചെയ്യുമ്പോള്‍ നമുക്ക് അത് നന്നായിട്ട് ഫീല്‍ ചെയ്യും. അതുപോലെ സുരാജ് ഏട്ടന്റെ കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍ അങ്ങനെയാണ്.

പിന്നെ വിനയ് ഫോര്‍ട്ട്. വിനയ് ഏട്ടന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ ഭയങ്കര അടിപൊളിയാണ്. ഭയങ്കര അടിപൊളി ആക്ടറാണ്. ഞാന്‍ പുള്ളിയുടെ കൂടെ അവറാച്ചന്‍സില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. അതില്‍ ഇതുവരെ നമ്മള്‍ കണ്ടിട്ടുള്ള വിനയേട്ടന്റെ ഒരു കഥാപാത്രമേ അല്ല. പൊളിച്ചടക്കിയിട്ടുണ്ട്. എനിക്കത് എന്താണന്നെ് പറയാന്‍ പറ്റില്ല ഇപ്പോള്‍. കാണുമ്പോള്‍ നിങ്ങള്‍ക്കറിയാന്‍ പറ്റും. പക്ഷേ അങ്ങനത്തെ ചില മൊമന്റസ് നമുക്ക് ചില ആക്ടേഴ്‌സിന്റെ അടുത്ത് നിന്ന് കിട്ടും. അവരോടൊപ്പം നമ്മുടെ ക്യാരക്ടര്‍ ഡെവലപ്പ് ആകും. കോമഡി ചെയ്യുമ്പോഴാണ് അത് നമ്മള്‍ തിരിച്ചറിയുക,’ ഗ്രേസ് ആന്റണി പറയുന്നു.

Content highlight: Grace Antony talks about doing comedy in films and about actor Vinay Forrt