വാഹന കമ്പനികള്‍ക്ക് പൗരന്മാരുടെ ഡാറ്റകള്‍ വിറ്റ് കേന്ദ്രസര്‍ക്കാര്‍; വരുമാനം 65 കോടി
Auto News
വാഹന കമ്പനികള്‍ക്ക് പൗരന്മാരുടെ ഡാറ്റകള്‍ വിറ്റ് കേന്ദ്രസര്‍ക്കാര്‍; വരുമാനം 65 കോടി
ന്യൂസ് ഡെസ്‌ക്
Thursday, 11th July 2019, 10:55 pm
87 സ്വകാര്യ കമ്പനികള്‍ക്കും 32 സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വാഹന്‍,സാരഥി ഡാറ്റാബേസുകളിലെ വിവരങ്ങള്‍ എടുക്കാനുള്ള അവകാശമുണ്ട്. രാജ്യത്തെ പൗരന്മാരുടെ വാഹനരജിസ്‌ട്രേഷന്‍,നികുതി,ഫിറ്റ്‌നസ് ,പെര്‍മിറ്റ് അടക്കമുള്ള വിവരങ്ങളാണ് വാഹന്‍ ല്‍ ഉള്ളത്.

വാഹനരജിസ്‌ട്രേഷന്‍,ലൈസന്‍സ് ഡാറ്റകള്‍ കമ്പനികള്‍ക്ക് വില്‍ക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. രാജ്യസഭയിലെ ചോദ്യോത്തര വേളയിലാണ് ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ഗഡ്കരി ഈ വിഷയം വെളിപ്പെടുത്തിയത്.സര്‍ക്കാര്‍ ഖജനാവിലേക്ക് കൂടുതല്‍ പണം കണ്ടെത്തുന്നതിനായാണ് ഈ തീരുമാനം.

നിലവില്‍ 87 സ്വകാര്യ കമ്പനികള്‍ക്കും 32 സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വാഹന്‍,സാരഥി ഡാറ്റാബേസുകളിലെ വിവരങ്ങള്‍ എടുക്കാനുള്ള അവകാശമുണ്ട്. രാജ്യത്തെ പൗരന്മാരുടെ വാഹനരജിസ്‌ട്രേഷന്‍,നികുതി,ഫിറ്റ്‌നസ് ,പെര്‍മിറ്റ് അടക്കമുള്ള വിവരങ്ങളാണ് വാഹന്‍ ല്‍ ഉള്ളത്. സാരഥിയുടെ ഡാറ്റാബേസില്‍ ഡ്രൈവിങ് ലൈസന്‍സ്,നിരക്കുകള്‍,കണ്ടക്ടര്‍ ലൈസേഴ്‌സ് തുടങ്ങിയ വിവരങ്ങളാണുള്ളത്.

ഡാറ്റാ വില്‍പ്പന വഴി 65 കോടി രൂപയോളമാണ് സര്‍ക്കാരിന് ലഭിച്ചത്.25 കോടി വാഹനരജിസ്‌ട്രേഷനും 15 കോടി ആളുകളുടെ ലൈസന്‍സ് വിവരങ്ങളും സര്‍ക്കാരിന്റെ ഈ ഡാറ്റാബേസുകളിലുണ്ട്.