വില കുറയ്ക്കാന്‍ പറ്റുമോ?; വാക്‌സിന്‍ നിര്‍മാതാക്കളോട് കേന്ദ്രം
Covid Vaccine
വില കുറയ്ക്കാന്‍ പറ്റുമോ?; വാക്‌സിന്‍ നിര്‍മാതാക്കളോട് കേന്ദ്രം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 26th April 2021, 8:28 pm

ന്യൂദല്‍ഹി: ഭാരത് ബയോടെക്കിനോടും സെറം ഇന്‍സ്റ്റിറ്റ്യൂട്ടിനോടും വാക്‌സിന്‍ വില കുറയ്ക്കുന്നതിനുള്ള സാധ്യതകള്‍ ആരാഞ്ഞ് കേന്ദ്രസര്‍ക്കാര്‍. സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

കൊവിഡിനുള്ള ഭാരത് ബയോടെക്കിന്റെ വാക്സിനായ കൊവാക്സിന്റെ നിരക്ക് കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. സംസ്ഥാനങ്ങള്‍ക്ക് ഒരു ഡോസിന് 600 രൂപയ്ക്കും സ്വകാര്യ ആശുപത്രികള്‍ക്ക് 1200 രൂപയ്ക്കും കൊവാക്സിന്‍ നല്‍കും.

കയറ്റുമതി ചെയ്യുന്ന ഡോസുകള്‍ക്ക് 15 മുതല്‍ 20 ഡോളര്‍ വരെ ഈടാക്കും.

കഴിഞ്ഞ ദിവസം സെറം ഇന്‍സ്റ്റിറ്റ്യൂട്ട് കൊവിഷീല്‍ഡ് വാക്സിനും നിരക്ക് പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനങ്ങള്‍ക്ക് 400 രൂപയ്ക്കും സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപയ്ക്കുമാണ് വാക്സിന്‍ വിതരണം ചെയ്യുക.

കേന്ദ്രസര്‍ക്കാരിന് 150 രൂപയ്ക്കാണ് വാക്സിന്‍ നല്‍കുന്നത്.

രാജ്യത്ത് ഉത്പാദിപ്പിക്കുന്ന വാക്സിന്റെ 50 ശതമാനം മെയ് ഒന്നു മുതല്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും നേരിട്ടു വില്‍ക്കാന്‍ നിര്‍മ്മാണ സ്ഥാപനങ്ങള്‍ക്ക് കേന്ദ്രം അനുമതി നല്‍കിയിരുന്നു.

ഇതിന്റെ ഭാഗമായാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കും വില പ്രഖ്യാപിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Govt has asked Serum, Bharat Biotech to explore possibility of reducing vaccine prices