കേരളത്തിലും സര്‍ക്കാര്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് വരുന്നു
Movie Day
കേരളത്തിലും സര്‍ക്കാര്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് വരുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 29th July 2013, 11:06 am

[]സംസ്ഥാന സര്‍ക്കാറിന്റെ കീഴില്‍ മലയാളികള്‍ക്ക് സ്വന്തമായി ##ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് വരുന്നു. മുന്‍ രാഷ്ട്രപതി കെ.ആര്‍ നാരായണന്റെ പേരിലാണ് ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിതമാകുക.

“കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മീഡിയ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ”് എന്നായിരിക്കും സ്ഥാപനത്തിന്റെ പേര്. മുഖ്യമന്ത്രിയുടെ നാടായ പുതുപ്പള്ളിയിലാണ് ഇന്‍സ്റ്റിറ്റിയൂട്ട് വരിക.[]

ചലച്ചിത്ര സംവിധായകന്‍ ജോഷി മാത്യുവാണ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഭരണ സമിതി വൈസ് ചെയര്‍മാന്‍. മാധ്യമപ്രവര്‍ത്തകനായ നവാസ് പൂനൂര്‍ ഭരണ സമിതി അംഗമാണ്. 50 ഏക്കറില്‍ 50 കോടി ചിലവുള്ള പദ്ധതിയാണ് ലക്ഷ്യമിടുന്നത്.

നിര്‍മാണത്തിന്റെ ആദ്യഘട്ടത്തില്‍ 16 ഏക്കര്‍ സ്ഥലത്ത് 16 കോടി ചിലവിട്ടുള്ള പദ്ധതിയാണ് നടത്തുന്നത്. അടുത്ത വര്‍ഷത്തോടെ സ്ഥാപനം കമ്മീഷന്‍ ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സംവിധാനം, അഭിനയം, എഡിറ്റിങ്, ആനിമേഷന്‍ തുടങ്ങി സിനിമയുടെ എല്ലാ സാങ്കേതിക വിദ്യകളും ഇന്‍സ്റ്റിറ്റിയൂട്ടില്‍ പരിശീലിപ്പിക്കും. ആണ്‍കുട്ടികളും പെണ്‍കുട്ടികളുമടക്കം മൊത്തം 240 പേരെയാണ് സ്ഥാപനത്തില്‍ പ്രവേശിപ്പിക്കുക.

ടി.എ റസാഖ്, നടന്‍ രാജു, നവാസ് പൂനൂര്‍ എന്നിവരാണ് ഭരണസമിതി അംഗങ്ങള്‍.