ഞാനൊന്ന് വന്നോട്ടെ എന്ന് ചോദിച്ചപ്പോള്‍ നീ വരണ്ട എന്നും പറഞ്ഞ് അവള്‍ എന്നെ ബ്ലോക്ക് ചെയ്തു; പേളിയുടെ രസകരമായ പ്രതികാരകഥ പറഞ്ഞ് ജി.പി
Entertainment news
ഞാനൊന്ന് വന്നോട്ടെ എന്ന് ചോദിച്ചപ്പോള്‍ നീ വരണ്ട എന്നും പറഞ്ഞ് അവള്‍ എന്നെ ബ്ലോക്ക് ചെയ്തു; പേളിയുടെ രസകരമായ പ്രതികാരകഥ പറഞ്ഞ് ജി.പി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 16th February 2022, 4:52 pm

ടെലിവിഷന്‍ റിയാലിറ്റി ഷോകളിലൂടെ അവതാരകരായി തിളങ്ങുകയും പിന്നീട് സിനിമയില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്ത രണ്ട് പേരാണ് ഗോവിന്ദ് പത്മസൂര്യയും പേളി മാണിയും.

ഒരു ഡാന്‍സ് റിയാലിറ്റി ഷോയില്‍ ഒരുമിച്ച് അവതാരകരായിട്ടുള്ള ഇരുവരും അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ്.

പേളിയോടുള്ള തന്റെ സൗഹൃദത്തെക്കുറിച്ചും പേളിയുടെ ‘പ്രതികാര’ത്തെക്കുറിച്ചും പറയുകയാണ് ഇപ്പോള്‍ ജി.പി. ജിഞ്ചര്‍ മീഡിയ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം മനസ് തുറന്നത്.

ഇന്‍ഡസ്ട്രിയിലെ ഏറ്റവുമടുത്ത സുഹൃത്തിനെ കുറിച്ച് പറയാന്‍ പറഞ്ഞപ്പോഴായിരുന്നു പേളിയുടെ പ്രതികാരത്തിന്റെ കഥ ജി.പി പങ്കുവെച്ചത്.

”അങ്ങനെ ഒരു സുഹൃത്തിന്റെ പേര് മാത്രം എടുത്ത് പറയാന്‍ പറ്റില്ല. എനിക്ക് ഒരുപാട് സുഹൃത്തുക്കളുണ്ട്.

ഈ പേളി, മിയ ഒക്കെ അക്രമകാരികള്‍ കൂടിയാണ്. കാണുന്ന പോലെയല്ല. ഈ പറഞ്ഞ ആള്‍ക്കാരെയൊക്കെ ഞാന്‍ കണ്ടിട്ട് കുറെക്കാലമായി. അതിന്റെ ദേഷ്യം അവര്‍ക്കുണ്ട്.

പേളി കൊച്ചിനെ കാണാന്‍ വരാത്തതിലുള്ള അമര്‍ഷം പബ്ലിക്കായി പ്രകടിപ്പിച്ചതാണ്. പേളി ഗര്‍ഭിണിയായ ശേഷവും പ്രസവിച്ച ശേഷം നില ബേബിയെയും കാണാന്‍ പോയിരുന്നില്ല.

ഇതിന് എന്നോട് പ്രതികാരം ചെയ്തു. നിലയെ കാണാന്‍ വേണ്ടി നോക്കിയപ്പോള്‍ അവള്‍ എന്നെ ബ്ലോക്ക് ചെയ്തു. എന്നിട്ട് ഫാന്‍സ്
ജി.പി ചേട്ടന്‍ പേളിച്ചേച്ചിയുടെ കുഞ്ഞിനെ കാണാന്‍ പോകുന്നില്ല, എന്ന് പറഞ്ഞ് ഇഷ്യൂ ആക്കാന്‍ തുടങ്ങി.

ജി.പിയും പേളിയും വഴക്ക് എന്ന തരത്തിലൊക്കെ വാര്‍ത്തകളും വന്നിരുന്നു. എന്റെ യൂട്യൂബ് വീഡിയോസിന്റെ താഴെ പേളി ആര്‍മിയുടെ കമന്റ് വന്നു, എന്നാലും നിലയെ കാണാത്തത് കാരണം ജി.പിയുടെ വീഡിയോ കാണില്ല, എന്നൊക്കെ.

ഈ സമയത്ത് ഞാന്‍ പേളിയെ വിളിച്ചു. എന്നാല്‍ അവള്‍ എന്നെ ബ്ലോക്ക് ചെയ്തു. ഞാന്‍ ഒന്ന് വന്നോട്ടെ എന്ന് ചോദിച്ചപ്പോള്‍ നീ വരണ്ട എന്നായിരുന്നു ദേഷ്യത്തോടെ പേളി പറഞ്ഞത്. ഇങ്ങനത്തെ പ്രതികാരം ചെയ്യുന്ന സുഹൃത്തുക്കള്‍ ഉള്ളപ്പോള്‍ ഈ ചോദ്യത്തിന് ഉത്തരം പറയാനാവില്ല,” ജി.പി പറഞ്ഞു.

ടീം ഫൈവ്, കാപ്പിരി തുരുത്ത്, പ്രേതം, ജോ ആന്‍ഡ് ദ ബോയ് എന്നിവയാണ് പേളി അഭിനയിച്ചിട്ടുള്ള ശ്രദ്ധേയമായ സിനിമകള്‍.

ഡാഡി കൂള്‍, ഐ.ജി, വര്‍ഷം, പ്രേതം, 32ാം അധ്യായം 23ാം വാക്യം എന്നിവയിലൂടെ ജി.പിയും സിനിമയില്‍ തിളങ്ങിയിട്ടുണ്ട്.


Content Highlight: Govind Padmasoorya says about the revenge of Pearle Maaney