പുനര്‍നിയമനം, സര്‍വീസ് നീട്ടല്‍ എന്നിങ്ങനെയുള്ള കാലയളവില്‍ മരിക്കുന്നവര്‍ക്ക് ആശ്രിത നിയമനമില്ലെന്നും പുതിയ മാനദണ്ഡങ്ങളില്‍ പറയുന്നു. സ്വമേധയാ സര്‍വീസില്‍ നിന്നും പിരിഞ്ഞവരുടെ ആശ്രിതര്‍ക്കും നിയമനമുണ്ടാവില്ല.
ആശ്രിത നിയമനം സംബന്ധിച്ച് ആശയക്കുഴപ്പങ്ങളും പരാതികളും ഉയരുന്നതിനിടെയാണ് മാനദണ്ഡങ്ങളിലുള്ള പരിഷ്‌ക്കരണം. മരണപ്പെട്ട ജീവനക്കാരന്റെ ഏറ്റവും അടുത്ത ആശ്രിതര്‍ അഥവാ ഭാര്യയ്‌ക്കോ ഭര്‍ത്താവിനോ ജോലി ലഭിക്കുന്നതിന് മറ്റുള്ളവര്‍ സാക്ഷ്യപ്പെടുത്തേണ്ടതില്ലെന്നും മാനദണ്ഡത്തില്‍ പറയുന്നു.
Content Highlight: Government revises criteria for dependent employment; no dependent employment in aided institutions