എഡിറ്റര്‍
എഡിറ്റര്‍
ദീന്‍ ദയാല്‍ ഉപാധ്യായുടെ ജന്മദിനമാഘോഷിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടില്ല; കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം ഉദ്യോഗസ്ഥര്‍ നേരിട്ട് വിദ്യാലയങ്ങള്‍ക്ക് അയച്ചതായിരിക്കുമെന്നും മന്ത്രി സി.രവീന്ദ്രനാഥ്
എഡിറ്റര്‍
Wednesday 25th October 2017 2:21pm


തിരുവനന്തപുരം: ദീന്‍ ദയാല്‍ ഉപാധ്യായുടെ ജന്മദിനമാഘോഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്

വിദ്യാലയങ്ങളില്‍ ആഘോഷം സംഘടിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു നിര്‍ദ്ദേശവും നല്‍കിയിട്ടില്ല. ആഘോഷം സംഘടിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദ്ദേശം ഉദ്യോഗസ്ഥര്‍ നേരിട്ട് വിദ്യാലയങ്ങള്‍ക്ക് അയച്ചതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു,

വിദ്യാലയങ്ങളില്‍ വിഭാഗീയത പടര്‍ത്തുന്ന തരത്തിലുള്ള പുസ്തകങ്ങള്‍ വിതരണം ചെയ്താല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.


Also Read വിരട്ടാനാണ് ഉദ്ദേശമെങ്കില്‍ വിലപോവില്ല, തെറ്റ് ചെയ്ത നിങ്ങളുടെ മറുപടിക്കാണ് ഞാന്‍ കാത്തിരിക്കുന്നത്; എച്ച് രാജക്കെതിരെ നിലപാട് കടുപ്പിച്ച് വിശാല്‍


ആര്‍.എസ്.എസ് ദാര്‍ശനികനും ജനസംഘം നേതാവുമായിരുന്ന ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദി ആഘോഷം നടത്താന്‍ ഉത്തരവിട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കഴിഞ്ഞ ദിവസം സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.

Advertisement