കല്‍പറ്റ: വയനാട്ടിലെ ഡി.എം വിംസ് സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ ഒരുങ്ങുന്നെന്ന് റിപ്പോര്‍ട്ട്. വിംസ് മെഡിക്കല്‍ കോളെജും അനുബന്ധ സ്ഥാപനങ്ങളും ഏറ്റെടുക്കുന്നുതുമായി ബന്ധപ്പെട്ട് ആലോചനകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. മാതൃഭൂമി ഡോട്ട് കോമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഡി.എം എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഫൗണ്ടേഷന്‍ മാനേജിങ് ഡയറക്ടര്‍ ഡോ ആസാദ് മൂപ്പന്‍ തങ്ങളുടെ മെഡിക്കല്‍ കോളെജ് സര്‍ക്കാരിന് കൈമാറാനുള്ള സന്നദ്ധത സര്‍ക്കാരിനെ രേഖാമൂലം അറിയിച്ചതിനെ തുടര്‍ന്നാണ് ആലോചനയെന്നാണ് റിപ്പോര്‍ട്ട്.
ഡോ ആസാദ് മൂപ്പനുമായി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളെജിലെ അടിസ്ഥാന സൗകര്യം, സാമ്പത്തിക ചെലവ് തുടങ്ങിയ കാര്യങ്ങളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്.
തിരുവനന്തപുരം മെഡിക്കല്‍ കോളെജിലെ ഡോ വിശ്വനാഥന്റെ നേതൃത്വത്തിലുള്ള സമിതിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

