ചാരക്കേസില്‍ അപ്പീല്‍ പോകില്ല : രമേശ് ചെന്നിത്തല
Daily News
ചാരക്കേസില്‍ അപ്പീല്‍ പോകില്ല : രമേശ് ചെന്നിത്തല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 2nd December 2014, 7:49 pm

chennithala തിരുവനന്തപുരം : ഐ.എസ്.ആര്‍ഒ ചാരക്കേസില്‍  ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല. ആരോപണ വിധേയനായ നമ്പി നാരായണന് അനുകൂലമായിട്ടായിരുന്നു ഹൈക്കോടതി വിധി.

കൂടാതെ അപ്പീല്‍ പോകരുതെന്ന കെ.പത്മജ വേണു ഗോപാലിന്റെയും കെ മുരളീധരന്റെയും നിര്‍ദ്ദേശമാണ് സര്‍ക്കാരിന്റെ ഇത്തരമൊരു തീരുമാനത്തിനു പിന്നിലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

നമ്പി നാരായണന്‍ ഉള്‍പടെയുള്ളവര്‍ കേസില്‍ പ്രതികളല്ലെന്ന് നേരത്തെ തെളിയിക്കപ്പെട്ടിരുന്നു. കേസില്‍ പീഡനത്തിനിരയായ നമ്പി നാരായണന് ലഭിച്ച ഇടക്കാല നഷ്ടപരിഹാരത്തുകയില്‍ പകുതി കോര്‍ട്ട് ഫീയായി നല്‍കണമെന്ന കീഴ്‌ക്കോടതി ഉത്തരവും മുമ്പ് ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. ദേശീയ മനുഷ്യാവകാശ കമീഷന്റെ ഉത്തരവു പ്രകാരം സംസ്ഥാന സര്‍ക്കാര്‍ ഇദ്ദേഹത്തിന് 10 ലക്ഷം രൂപയാണ് ഇടക്കാല നഷ്ടപരിഹാരമായി നല്‍കിയത്.