8975 എന്‍.ജി.ഒകളുടെ ലൈസന്‍സ് സര്‍ക്കാന്‍ റദ്ദ് ചെയ്തു
Daily News
8975 എന്‍.ജി.ഒകളുടെ ലൈസന്‍സ് സര്‍ക്കാന്‍ റദ്ദ് ചെയ്തു
ന്യൂസ് ഡെസ്‌ക്
Monday, 27th April 2015, 11:48 pm

ngo-01ന്യൂദല്‍ഹി: വിദേശ സംഭാവന നിയന്ത്രണ നിയമമനുസരിച്ച് ഗ്രീന്‍പീസ് ഇന്ത്യയുടെ ലൈസന്‍സ് റദ്ദാക്കിയതിന് പിന്നാലെ 8975 എന്‍.ജി.ഒകളുടെ ലൈസന്‍സും സര്‍ക്കാര്‍ റദ്ദാക്കി. 2009-10, 2010-11, 2011-12 വര്‍ഷങ്ങളിലെ വാര്‍ഷിക ആദായ നിരക്ക് സമര്‍പ്പിക്കുന്നതില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് ലൈസന്‍സ് റദ്ദാക്കിയിരിക്കുന്നത്.

ഞായറാഴ്ചയാണ് ലൈസന്‍സ് റദ്ദ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. 2014 ഒക്ടോബര്‍ 16 ന് 10,343 കമ്പനികള്‍ക്ക് അവരുടെ ആദായ നിരക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം നോട്ടീസ് നല്‍കിയിരുന്നു. ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു കത്തില്‍ ആവശ്യപ്പെട്ടിരുന്നത്.

വിദേശ സംഭാവന സ്വീകരിച്ചതിന്റെ വിവരങ്ങള്‍, ആരില്‍ നിന്നാണ് ഫണ്ട് സ്വീകരിച്ചത്, എന്തുകൊണ്ടാണ് ഫണ്ട് സ്വീകരിച്ചത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അറിയക്കണമെന്നായിരുന്നു നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നത്. നോട്ടീസ് ലഭിച്ചതിനെത്തുടര്‍ന്ന് 229 കമ്പനികള്‍ മാത്രമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നത്. 8975 കമ്പനികളില്‍ നിന്ന് ഒരു മറുപടിയും ലഭിച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.