ന്യൂദല്‍ഹി: കേന്ദ്രം സേവന വേതന വ്യവസ്ഥകളോടെ പുതിയ ഷോപ്പ് നിയമം രൂപീകരിക്കുന്നു. ജോലി സമയത്തിലും, വേതനത്തിലും, അവധികാര്യങ്ങളും അടങ്ങുന്ന കാര്യങ്ങള്‍ ഷോപ്പ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തില്‍ പറയുന്നുണ്ട്. പക്ഷേ തൊഴിലാളി യൂണിയനുകള്‍ കടുത്ത ഭിന്നസ്വരത്തിലാണ്. പത്തിലധികം ആള്‍ക്കാര്‍ ജോലിചെയ്യുന്ന സ്ഥാപനമാണ് നിയമത്തിനു കീഴില്‍ വരുന്നത്. വര്‍ഷം മുഴുവന്‍ പ്രവര്‍ത്തിക്കാം, അവധികളുടെ എണ്ണം കുറയ്കാം, ജോലിസമയം വര്‍ദ്ധിപ്പിക്കാം എന്നീ നിര്‍ദേശങ്ങള്‍വിവാദപരമാണ്.
നിയമത്തിലെ പ്രധാന നിര്‍ദേശങ്ങള്‍ ഇവയാണ്;
1. തൊഴില്‍ സമയം 8മണിക്കൂറില്‍ നിന്നും 9 മണിക്കൂര്‍ ആക്കും
2. ഉച്ച ഭക്ഷണത്തിനുള്ള സമയം അര മണിക്കൂറാക്കും
3. രാത്രി ഷിഫ്റ്റ് സ്ത്രീകള്‍ക്കും ഏര്‍പ്പെടുത്തും.
4. ഷിഫ്റ്റ് 12 മണിക്കൂര്‍ വരെ നീട്ടാം
5 കാഷ്വല്‍ ലീവ് 12ല്‍ നിന്ന് കുറച്ച് 8 എണ്ണമായി നിജപ്പെടുത്തും.
6. തൊഴിലാളികളുടെ ഷിഫ്റ്റ് തൊഴിലുടമയ്ക്ക് നിശ്ചയിക്കാം
7. തൊഴിലാളിക്ക് ആഴ്ച്ചയില്‍ ഒരു അവധി നിര്‍ബന്ധം.
കേരളമടക്കം സംസ്ഥാനങ്ങളില്‍ നിലവിലുള്ള നിയമത്തിനു പകരമായിട്ടായിരിക്കും കേന്ദ്രത്തിന്റെ പുതിയ നിയമം വരിക. മിക്ക സംസ്ഥാനങ്ങളിലും 10ല്‍ കുറവ് തൊഴിലാളികള്‍ ഉള്ള ഷോപ്പകളിലും മുന്‍പ് നിയമം ബാധകമായിരുന്നു.
സംസ്ഥാനങ്ങള്‍ക്ക് നിലവിലുള്ള നിയമത്തില്‍ പുതിയ ഭേദഗതികള്‍ കൂട്ടിച്ചേര്‍ക്കുകയോ അല്ലെങ്കില്‍ നിയമം അതേപടി നടപ്പിലാക്കുകയോ ചെയ്യാം. പക്ഷേ ബി എം എസ് അടക്കമുള്ള തൊഴിലാളി സംഘടനകള്‍ നിയമത്തിന് എതിരാണ്. കൂടാതെ മന്ത്രി വിളിച്ച സമവായത്തില്‍ മിക്ക സംസ്ഥാനങ്ങളും കടുത്ത എതിര്‍പ്പറിയിച്ചിരുന്നു. പക്ഷേ നിര്‍ദേശങ്ങലടങ്ങിയ കരടുപേക്ഷിക്കാതെ നിയമം പ്രാബല്ല്യത്തില്‍ വരുത്താനാണ് കേന്ദ്ര മന്ത്രിയുടെ ശ്രമം.
