ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടിട്ട് ഒരു വര്‍ഷം
Gouri Lankesh murder
ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടിട്ട് ഒരു വര്‍ഷം
ന്യൂസ് ഡെസ്‌ക്
Wednesday, 5th September 2018, 7:40 am

ബംഗലൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് ഒരു വര്‍ഷം. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ അഞ്ചിനാണ് ഗൗരി ലങ്കേഷ് ബംഗലൂരുവിലെ സ്വവസതിയ്ക്ക് മുന്നില്‍വെച്ച് കൊല്ലപ്പെടുന്നത്.

തീവ്രഹിന്ദുത്വത്തിനെതിരെ അതിശക്തമായ നിലപാടെടുത്ത ഗൗരിയുടെ കൊലപാതകത്തിന് പിന്നിലും അതേ സംഘടനകളുടെ പ്രവര്‍ത്തകരാണെന്ന തെളിവുകളാണ് ഏറ്റവും അവസാനമായി പുറത്തുവരുന്നത്.

പുരോഗമനവാദികളും ചിന്തകരുമായ എം.എം കല്‍ബുര്‍ഗി, നരേന്ദ്ര ധബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ എന്നിവരുടെ കൊലപാതകത്തിന് പിന്നിലുള്ളവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് നടന്ന പ്രക്ഷോഭപരിപാടികളില്‍ മുന്‍നിരയിലായിരുന്നു ഗൗരിയുടെ സ്ഥാനം.

ALSO READ: “നിങ്ങളെ ജീവനോടെ കത്തിച്ചേനേ,പക്ഷേ ഇതൊരു ജനാധിപത്യ രാജ്യമായിപ്പോയി”; മോദിക്ക് മറുപടിയുമായി മുന്‍ ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹ

അതേസമയം ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ അവര്‍ക്ക് നേരെ നിറയൊഴിച്ചത് ആരെന്ന് തെളിയിക്കാന്‍ അധികദൂരമില്ലെന്നാണ് കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം പറയുന്നത്

പരശുറാം വാഗ്മോര്‍ എന്ന തീവ്രഹിന്ദു സംഘടനാ പ്രവര്‍ത്തകന്‍ തന്നെയാണ് കൊലയാളിയെന്ന് വ്യക്തമാക്കുന്ന ഫോറന്‍സിക് ഗേറ്റ് അനാലിസിസ് റിപ്പോര്‍ട്ട് പൊലീസിന് ലഭിച്ചിട്ടുണ്ട്.

വിജയപുരയില്‍ നിന്ന് പിടിച്ചെടുത്ത തോക്കിന്റെ ഫോറന്‍സിക് ഫലം കൂടി അനുകൂലമായാല്‍ ശക്തമായ തെളിവാകും. പരശുറാം ഉള്‍പ്പെടെ ഇതിനോടകം കേസില്‍ അറസ്റ്റിലായത് പന്ത്രണ്ട് പേരാണ്.സനാതന്‍ സംസ്ഥയുടെയും ഹിന്ദു ജാഗരണ്‍ സമിതിയുടെയും പ്രവര്‍ത്തകരാണ് ഇവരെല്ലാം.

WATCH THIS VIDEO: