എഡിറ്റര്‍
എഡിറ്റര്‍
ഗോരഖ്പുര്‍ ദുരന്തം; ഡോ കഫീല്‍ ഖാനെതിരായ അഴിമതി കേസുകള്‍ യു.പി പൊലീസ് പിന്‍വലിച്ചു
എഡിറ്റര്‍
Sunday 26th November 2017 8:27am

 

ന്യൂദല്‍ഹി: ഗോരഖ്പൂരില്‍ ഓക്സിജന്‍ കിട്ടാത്തതിനെത്തുടര്‍ന്ന് കുട്ടികള്‍ മരിച്ചത്തിനെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്ത ഡോക്ടര്‍ കലീഫ് ഖാനെതിരായ കേസുകള്‍ പൊലീസ് പിന്‍വലിച്ചു. ബി.ആര്‍.ഡി മെഡിക്കല്‍ കോളേജിലെ കുട്ടികളുടെ വിഭാഗം മേധാവിയായിരുന്ന ഡോക്ടര്‍ കഫീല്‍ ഖാനെതിരെ അഴിമതി, സ്വകാര്യ പ്രാക്ടീസ് എന്നീ കുറ്റങ്ങള്‍ ചുമത്തി രജിസ്റ്റര്‍ ചെയ്ത കേസുകളാണ് പിന്‍വലിച്ചത്.


Also Read: അഭിാഷകനാകാന്‍ യോഗ്യതയില്ലാത്തയാള്‍ മജിസ്‌ട്രേറ്റായി 21 വര്‍ഷം; ബാര്‍ കൗണ്‍സിലിന്റെ സര്‍ട്ടിഫിക്കറ്റ് പരിശോധനയില്‍ കുടുങ്ങി മുന്‍ മജിസ്‌ട്രേറ്റ്


നേരത്തെ ആശുപത്രി ദുരന്തത്തെ നേരിട്ട സമയം സമയോചിത ഇടപെടല്‍ നടത്തിയ ഡോക്ടറുടെ പ്രവര്‍ത്തനങ്ങളായിരുന്നു മരണ സംഖ്യ ഉയരാതിരിക്കാന്‍ കാരണമായത്. എന്നാല്‍ ഡോക്ടറെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന നടപടിയായിരുന്നു അധികൃതര്‍ സ്വീകരിച്ചിരുന്നത്.

കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ ആരോപണമുയര്‍ന്നതിനെത്തുടര്‍ന്ന്, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ നോഡല്‍ ഓഫിസര്‍ സ്ഥാനത്ത് നിന്നും ഇദ്ദേഹത്തെ നീക്കിയിരുന്നു.


Dont Miss: ഹിന്ദു ജനസംഖ്യ കുറഞ്ഞ ഭൂപ്രദേശങ്ങള്‍ ഇന്ത്യക്ക് നഷ്ടമായി; ഹിന്ദുക്കള്‍ നാലു കുട്ടികള്‍ക്ക് ജന്മം നല്‍കണം: സ്വാമി ഗോവിന്ദദേവ് ഗിരിജി മഹാരാജ്


ഇദ്ദേഹത്തിന് ഗോരഖ്പൂരില്‍ ഒരു സ്വകാര്യ ആശുപത്രിയുണ്ടന്നും അവിടേക്ക് സിലിണ്ടറുകള്‍ കടത്തിയെന്നും ആരോപിച്ചായിരുന്ന കേസ് എടുത്തിരുന്നത്. എന്നാല്‍ ദുരന്തം ഉണ്ടാകുന്ന സമയത്ത് തന്റെ സ്വകാര്യ ഹോസ്പിറ്റലില്‍ നിന്നായിരുന്നു ഡോക്ടര്‍ ഓക്സിജന്‍ എത്തിച്ചിരുന്നത്. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു ഡോക്ടര്‍ക്കെതിരെ അഴിമതികുറ്റം ചുമത്തിയിരുന്നത്.

Advertisement