എഡിറ്റര്‍
എഡിറ്റര്‍
ഉര്‍ദു എഴുത്തുകാരന്‍ അബ്ദുള്‍ ഖാവി ദോസ്‌നാവിക്ക് ആദരവുമായി ഗൂഗിളിന്റെ പുതിയ ഡൂഡില്‍
എഡിറ്റര്‍
Wednesday 1st November 2017 4:32pm

ന്യൂദല്‍ഹി: ഉര്‍ദു എഴുത്തുകാരനും നിരൂപകനുമായ അബ്ദുള്‍ ഖാവി ദേസ്‌നാവിയുടെ 87 ാം ജന്മവാര്‍ഷികത്തില്‍ അദ്ദേഹത്തിന്റെ ഗൂഗിളിന്റെ ആദരം. ഗൂഗിളിന്റെ എറ്റവും പുതിയ ഡൂഡിലൂടെയാണ് ഗൂഗിള്‍ തങ്ങളുടെ ആദരം അറിയിച്ചത്.

ബീഹാര്‍ നളന്ദ ജില്ലയിലുള്ള ദേശന ഗ്രാമത്തില്‍ ജനിച്ച ദേസ്‌നാവി ജൂലൈ 7, 2011 ന് ഭോപ്പാലില്‍ വെച്ച് മരണമടഞ്ഞിരുന്നു. ഉറുദു ലിപിയുടെ മാതൃകയില്‍ ഗൂഗിള്‍ എന്നെഴുതിയ ഗൂഗിളിന്റെ ഹോം പേജ് ഗസ്റ്റ് ആര്‍ട്ടിസ്റ്റ് പ്രഭാ മല്യയാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

ഇന്ത്യയിലെ ഉറുദു സാഹിത്യത്തിന്റെയും അക്കാദമിക് ചിന്തയുടെയും പരിണാമത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ ആളാണ് ദേസ്‌നാവി എന്ന് ഗൂഗിളിന്റെ ഹോം പേജ് പറയുന്നു. അഞ്ചു പതിറ്റാണ്ടിനിടയ്ക്കുള്ള് സാഹിത്യ ജീവിതത്തില്‍ അദ്ദേഹം, ഫിക്ഷനുകളും, ജീവചരിത്രങ്ങളും, കവിതകളും, ഉള്‍പ്പടെ നിരവധി ഉര്‍ദു കൃതികള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്.

സ്വാതന്ത്ര്യസമരസേനാനി മൗലാനാ അബുല്‍ കലാം ആസാദിന്റെ ജീവചരിത്രമായ ഹയത്ത ഇ അബ്ദുള്‍ കലാം ആസാദ്
അജ്‌നബി ഷഹര്‍’, ‘അല്ലമ ഇക്ബാല്‍ ഭോപ്പാള്‍ മെയിന്‍’, ‘ബച്ചാന്‍ കാ ഇഖ്ബാല്‍’, ‘ഭോപാല്‍ ഔര്‍ ഗലിബ്’, ‘ഏക് ഷാര്‍ പഞ്ച് മഷാഹിര്‍സ്,’ തലാാഷ് ഇ ആസാദ്, ഉര്‍ദു ഷെയ്‌റി കി ഗാരറ ആവാസിന്‍ ‘. തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാനകൃതികള്‍.
ഭോപ്പാലിലെ സൈഫിയ കോളേജിലെ ഉറുദു ഡിപ്പാര്‍ട്ട്‌മെന്റിന്റെ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1990 ലാണ് വിരമിച്ചത്.കവി ജാവേദ് അക്തറുള്‍പ്പടെ പല പണ്ഡിതന്മാരും കവികളും അദ്ധ്യാപകരും എഴുത്തുകാരും അദ്ദേഹത്തിന്റെ ശിക്ഷ്യന്‍മാരായിരുന്നു.

Advertisement