മംഗള്‍യാന്‍ ചൊവ്വ ഭ്രമണപഥത്തിലെത്തിയിട്ട് ഒരുമാസമായി. മംഗള്‍യാന്‍ ഒരുമാസം ആഘോഷിക്കാന്‍ ഗൂഗിള്‍ രംഗത്തെത്തിയിരിക്കുകയാണ്. മംഗള്‍യാന്റെ ഒരുമാസം സൂചിപ്പിക്കുന്ന ഡൂഡില്‍ പുറത്തിറക്കിയാണ് ഗൂഗിള്‍ ഈ ആഘോഷത്തില്‍ പങ്കുചേര്‍ന്നിരിക്കുന്നത്.
ചൊവ്വാ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കുന്ന ആദ്യ ഏഷ്യന്‍ രാജ്യവും നാലാമത്തെ ലോകരാജ്യവുമാണ് ഇന്ത്യ. ആദ്യത്തെ ശ്രമത്തില്‍ തന്നെ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയ ആദ്യ രാജ്യം കൂടിയാണ് ഇന്ത്യ. ഈ പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ട് അതിനുള്ള അംഗീകാരം എന്ന നിലയിലാണ് ഗൂഗിള്‍ ഈ ഡൂഡില്‍ പുറത്തിറക്കിയിരിക്കുന്നത്.
ഇതുവരെ നടന്നതില്‍ ഏറ്റവും ചിലവ് കുറഞ്ഞ ചൊവ്വാ ദൗത്യമാണ് ഇന്ത്യയുടേത്. 74മില്യണ്‍ ഡോളറാണ് ഇതിന് വന്ന ചിലവ്. മംഗള്‍യാന് പ്രധാനമായും നാല് ഉപകരണങ്ങളാണുള്ളത്. രണ്ട് സ്‌പെക്ടോമീറ്റര്‍, ഒരു റേഡിയോ മീറ്റര്‍, ഒരു ഫോട്ടോ മീറ്റര്‍ എന്നിവയാണിവ. ഇത് ചൊവ്വയുടെ ഉപരിതലത്തെയും ധാതുക്കളെയും അന്തരീക്ഷത്തെയും കുറിച്ച് പഠിക്കാന്‍ സഹായിക്കും.
2013 നവംബര്‍ 5നാണ് മംഗള്‍യാന്‍ വിക്ഷേപിച്ചത്. 2013 ഡിസംബര്‍ ഒന്നിനാണ് ഇത് ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്നും വേര്‍പെട്ടത്.
