സ്‌നാപ്‌സീഡ് ഫോട്ടോ ഇനി ഗൂഗിളിന് സ്വന്തം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 18th September 2012, 2:23 pm
സാന്‍ഫ്രാന്‍സിസ്‌കോ: ഡിജിറ്റല്‍ ഫോട്ടോ എഡിറ്റിങ് സര്‍വ്വീസ് “സ്‌നാപ്‌സീഡ്” ഇനി ഗൂഗിളിന്റേത്. വെബ് ലോകത്തെ മുന്‍നിര ഫോട്ടോ എഡിറ്റിങ് സര്‍വീസായ സ്‌നാപ്‌സീഡിനെ സ്വന്തമാക്കിയതോടെ നമ്പര്‍ വണ്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായ ഫേസ്ബുക്കിന് കടുത്ത വെല്ലുവിളിയാണ് ഗൂഗിള്‍ ഉയര്‍ത്തിയിരിക്കുന്നത്. []
തിങ്കളാഴ്ച്ചയാണ് ഫേസ്ബുക്ക് ഇന്‍സ്റ്റഗ്രാമിനോട് മത്സരിക്കാനായി സ്‌നാപ്‌സീഡുമായി വരുന്നെന്ന് ഗൂഗിള്‍ പ്രഖ്യാപിച്ചത്. ഫേസ്ബുക്ക് ഇന്‍സ്റ്റഗ്രാമാണ് ഡിസ്‌പ്ലേക്കും ഫോട്ടോ ഷെയറിങ്ങിനുമൊക്കെയായി സ്മാര്‍ട്‌ഫോണും ടാബ്ലറ്റുകളും ആശ്രയിക്കുന്നത്.
കഴിഞ്ഞ മാസം അവസാനമാണ് ഫേസ്ബുക്ക് 715 മില്യണ്‍ ഡോളറിന് ഇന്‍സ്റ്റഗ്രാം വാങ്ങിയത്.
ഗൂഗിള്‍ പ്ലസിലൂടെ സ്‌നാപ്‌സീഡ് ജനകീയമാക്കാനുള്ള ശ്രമത്തിലാണ് ഗൂഗിള്‍.
