ഗോവയില്‍ കല്യാണത്തിന് മുമ്പ് എച്ച്‌ഐവി ടെസ്റ്റ് നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍
Health Tips
ഗോവയില്‍ കല്യാണത്തിന് മുമ്പ് എച്ച്‌ഐവി ടെസ്റ്റ് നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍
ന്യൂസ് ഡെസ്‌ക്
Wednesday, 10th July 2019, 10:46 pm

വിവാഹത്തിന് മുമ്പ് എച്ച്‌ഐവി പരിശോധന നിര്‍ബന്ധമാക്കാന്‍ തയ്യാറെടുത്ത് ഗോവ സര്‍ക്കാര്‍. വിവാഹ രജിസ്‌ട്രേഷന് മുമ്പ് തന്നെ പരിശോധന നിര്‍ബന്ധമാക്കുന്നത് പരിഗണിക്കുന്നതായി ആരോഗ്യവകുപ്പ് മന്ത്രി വിശ്വജിത്ത് റാണയാണ് അറിയിച്ചത്.

ഈ നിര്‍ദേശം നിയമവകുപ്പിന്റെ പരിഗണനയ്ക്ക് വിട്ടുകഴിഞ്ഞു. അംഗീകാരം ലഭിച്ചാല്‍ സംസ്ഥാന നിയമസഭയുടെ മണ്‍സൂണ്‍ സെഷനില്‍ തന്നെ ബില്‍ അവതരിപ്പിക്കും. ജൂലൈ 15നാണ് മണ്‍സൂണ്‍ സെഷന്‍ ആരംഭിക്കുന്നത്. 2006ല്‍ സര്‍ക്കാര്‍ എച്ച്‌ഐവി പരിശോധന നിര്‍ബന്ധമാക്കാന്‍ നീക്കം നടത്തിയിരുന്നു.