ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
national news
പരീക്കറെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റേണ്ടത് അനിവാര്യമാണ്; കേന്ദ്ര മന്ത്രി ശ്രീപദ് നായിക്
ന്യൂസ് ഡെസ്‌ക്
Friday 9th November 2018 10:04pm

പനജി: അസുഖ ബാധിതനായ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റേണ്ടത് അനിവാര്യമാണെന്ന് ഗോവന്‍ ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ ശ്രീപദ് നായിക്.

പാന്‍ക്രിയാസ് കാന്‍സര്‍ ബാധിതനായ പരീക്കര്‍ ദീര്‍ഘ നാളായി ചികിത്സയിലാണ്. പരീക്കറിനെ നേതൃസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് പരസ്യമായി ആവശ്യപ്പെടുന്ന ആദ്യ ബി.ജെ.പി നേതാവാണ് ശ്രീപദ് നായിക്.

പരീക്കറുടെ ആരോഗ്യ സ്ഥിതി വളരെ മോശമാണ്. ഈ നിലയിലും അദ്ദേഹം ജോലി ചെയ്യുകയാണെന്നും ഇന്നോ നാളെയോ തന്നെ അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്നും ശ്രീപദ് നായിക് പറഞ്ഞു.

Also Read ബി.ജെ.പിയുമായി ചേരാനാകില്ല; കേന്ദ്രത്തില്‍ വരാനിരിക്കുന്നത് ശക്തമായ മൂന്നാം ബദലെന്ന് ടി.ആര്‍.എസ്

പരീക്കറെ മാറ്റിയാല്‍ ഭരണം നഷ്ടപ്പെടുമെന്ന ഭയമാണ് ബി.ജെ.പിക്കെന്നാണ് പ്രതിപക്ഷ ആരോപണം. ദല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ഗോവയില്‍ പനാജിക്കടുത്തുള്ള താലേഗാവിലെ തന്റെ വസതിയില്‍ എത്തുന്നത്.

വീട്ടിലെത്തിയിട്ടും ചികിത്സ തുടര്‍ന്ന അദ്ദേഹത്തെ പൊതുവേദികളില്‍ കാണാത്തതിനെത്തുടര്‍ന്നു പരീക്കര്‍ മരണപ്പെട്ടതായി തങ്ങള്‍ക്ക് സംശയമുണ്ടെന്ന് ഗോവ കോണ്‍ഗ്രസ് പറഞ്ഞിരുന്നു.

Advertisement