പനാജി: ഗോവ പശുക്കള്‍ക്ക് വേണ്ടിയുള്ളതാണെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ഗോവ ആനന്ദത്തിന്റെ നാട് എന്നതിനേക്കാള്‍ ഭക്തിയുടെയും യോഗയുടെയും നാടാണെന്നും പ്രമോദ് സാവന്ത് പറഞ്ഞു. സനാതന്‍ രാഷ്ട്ര സംഖ്‌നാദ് മഹോത്സവത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി സാവന്ത്.
ഗോവ ഒരു ഭോഗ് ഭൂമി എന്നതിനേക്കാള്‍ യോഗ ഭൂമിയും ഗോ-മാതാ ഭൂമി ആണെന്നും സൂര്യന്‍, മണല്‍, കടല്‍ എന്നിവയേക്കാള്‍ കൂടുതല്‍ ആളുകളെ ക്ഷേത്രങ്ങളും സംസാകാരവും ആകര്‍ഷിക്കുന്നുണ്ടെന്നുമാണ് മുഖ്യമന്ത്രിയുടെ അവകാശവാദം.
ഗോവയിലേക്ക് ആളുകള്‍ വരുമ്പോഴെല്ലാം ആനന്ദത്തിന്റേതാണെന്ന് കരുതിയിരുന്നുവെന്നും എന്നാല്‍ ഇത് യോഗയുടെയും ഭക്തിയുടെയും ഭൂമിയാണ്, പ്രമോദ് സാവന്ത് പറഞ്ഞു. ഗോമാത ഭൂമിയായ ഗോവയില്‍ സനാതന്‍ സന്‍സ്തയുടെ ആശ്രമമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗോവയിലെ ക്ഷേത്രങ്ങള്‍ സര്‍ക്കാരല്ലെന്നും മറിച്ച് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരങ്ങളും ആചാരങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന പ്രാദേശിക സമൂഹങ്ങളാണ് നടത്തുന്നതെന്നും സംസ്ഥാനത്തെ ക്ഷേത്രങ്ങളുടെ നടത്തിപ്പില്‍ സര്‍ക്കാരിന് ഒരു പങ്കുമില്ലെന്നും സാവന്ത് പറഞ്ഞു.
മഹാവിഷ്ണുവിന്റെ അവതാരമായ പരശുരാമന്‍ അറബിക്കടലിലേക്ക് അമ്പെയ്താണ് ഗോവ സൃഷ്ടിച്ചതെന്നും അത് പിന്നോട്ട് പോകാന്‍ നിരവധി ഐതീഹ്യമുണ്ടെന്നും സാവന്ത് പറഞ്ഞു.