ഗോ ബാക്ക് മോദി; പെരിയാറിന്റെ മണ്ണില്‍ ഫാസിസ്റ്റായ, വര്‍ഗീയ വാദിയായ നിങ്ങളുടെ സാന്നിധ്യം ആവശ്യമില്ല
national news
ഗോ ബാക്ക് മോദി; പെരിയാറിന്റെ മണ്ണില്‍ ഫാസിസ്റ്റായ, വര്‍ഗീയ വാദിയായ നിങ്ങളുടെ സാന്നിധ്യം ആവശ്യമില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 13th February 2021, 1:28 pm

ചെന്നൈ: പ്രധാനമന്ത്രി മോദിക്കെതിരെ ട്വിറ്ററില്‍ ട്രെന്റിംഗ് ആയി ക്യാംപെയ്ന്‍. GoBackCowardModi എന്ന ഹാഷ്ടാഗാണ് ട്വിറ്ററില്‍ ട്രെന്റിംഗ് ആയിക്കൊണ്ടിരിക്കുന്നത്. മോദി ചെന്നൈ സന്ദര്‍ശിക്കാനിരിക്കേയാണ് ഗോ ബാക്ക് മോദി ട്രെന്റിംഗ് ആയിക്കൊണ്ടിരിക്കുന്നത്.

എത്ര തവണ ചെന്നൈയില്‍ വന്നാലും ചെന്നൈ നിങ്ങളെ സ്വീകരിക്കാന്‍ പോകുന്നില്ലെന്നാണ് ഒരു ട്വിറ്റര്‍ ഉപയോക്താവിന്റെ ട്വീറ്റ്. 56 ഇഞ്ച് ചുമ്മാതായിപ്പോയല്ലോ എന്നാണ് മറ്റൊരു ഉപയോക്താവ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

പെരിയാറിന്റെ മണ്ണില്‍ നിങ്ങളുടെ ഫാസിസ്റ്റ്, ഇസ്ലാമോഫോബിക്, വര്‍ഗീയ, കര്‍ഷക വിരുദ്ധ, സ്ത്രീ വിരുദ്ധ, ന്യൂനപക്ഷ വിരുദ്ധ സാന്നിധ്യം ആവശ്യമില്ല എന്നാണ് മറ്റൊരു ട്വീറ്റ്.

തമിഴ്‌നാടിന് തലച്ചോറും നട്ടെല്ലുമുണ്ട് എന്നാണ് മറ്റൊരു ഉപയോക്താവിന്റെ ട്വീറ്റ്.
ഫെബ്രുവരി 14 നാണ് മോദി ചെന്നൈ സന്ദര്‍ശിക്കുന്നത്. തമിഴ് നാട്ടില്‍ നിര്‍ണായകമായ രാഷ്ട്രീയ നീക്കങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് മോദിയുടെ സന്ദര്‍ശനം. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസാമിയും ഉപ മുഖ്യമന്ത്രി പനീര്‍സെല്‍വവും മോദിയുമായി അനൗപചാരികമായി ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്.

മോദിയുടെ തമിഴ്‌നാട് സന്ദര്‍ശനം തെരഞ്ഞെടുപ്പില്‍ അനുകൂല ഫലം ഉണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Go Back Modi Trending in Twitter