'അണ്ണാ ഡി.എം.കെയുടെ എ മാറ്റി അമിത്ഷാ എന്നാക്കാം'; ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായി ഗോബാക്ക് അമിത്ഷാ ഹാഷ്ടാഗുകള്‍
national news
'അണ്ണാ ഡി.എം.കെയുടെ എ മാറ്റി അമിത്ഷാ എന്നാക്കാം'; ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായി ഗോബാക്ക് അമിത്ഷാ ഹാഷ്ടാഗുകള്‍
ന്യൂസ് ഡെസ്‌ക്
Saturday, 21st November 2020, 4:30 pm

ചെന്നൈ: അമിത് ഷായുടെ തമിഴ്‌നാട് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഗോബാക്ക് അമിത്ഷാ ഹാഷ്ടാഗുകള്‍ ട്വിറ്ററില്‍ ട്രെന്‍ഡിങ്ങാവുന്നു. അഞ്ച് ലക്ഷത്തിനടുത്ത് ഹാഷ് ടാഗുകളാണ് ഇതുവരെ വന്നിരിക്കുന്നത്.

ഇന്നലെ മുതലാണ് ഹാഷ്ടാഗുകള്‍ ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായി തുടങ്ങിയത്. ട്വിറ്ററില്‍ ഇപ്പോഴും തമിഴ് ജനതയുടെ ഗോബാക്ക് ട്വീറ്റുകള്‍ വന്ന് കൊണ്ടിരിക്കുകയാണ്.

അണ്ണാ ഡി.എം.കെയെ അമിത് ഷാ ഡി.എം.കെ എന്ന് മാറ്റാമെന്നും തമിഴ്‌നാട് പെരിയാറിന്റെ നാടാണ് തുടങ്ങിയ ട്വീറ്റുകളുമാണ് വന്ന് കൊണ്ടിരിക്കുന്നത്.

വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പിന്റെ മുന്നോടിയായാണ് അമിത്ഷായുടെ തമിഴ്‌നാട് സന്ദര്‍ശനം. അമിത്ഷായുടെ ചെന്നൈ സന്ദര്‍ശനം എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഡി.എം.കെ എം.പി കെ.പി രാമലിംഗം ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു.

നേരത്തെ ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്റെ സഹോദരനും കരുണാനിധിയുടെ മകനുമായ അഴഗിരി പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നും അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുമെന്നുമുള്ള വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അഴഗിരി തന്നെ ഈ വാര്‍ത്തകളെ തള്ളി രംഗത്തെത്തുകയും ചെയ്തിരുന്നു.

അമിത് ഷാ നടന്‍ രജനീകാന്തുമായി കൂടിക്കാഴ്ച നടത്തുമെന്ന സൂചനകളുമുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Go back Amit Shah tweets trending on Twitter