ഹുവായ് സി.എഫ്.ഒയുടെ അറസ്റ്റ്; ആഗോളവിപണയിലും അമേരിക്കന്‍ ഓഹരി വിപണിയിലും കനത്ത തിരിച്ചടി
World News
ഹുവായ് സി.എഫ്.ഒയുടെ അറസ്റ്റ്; ആഗോളവിപണയിലും അമേരിക്കന്‍ ഓഹരി വിപണിയിലും കനത്ത തിരിച്ചടി
ന്യൂസ് ഡെസ്‌ക്
Friday, 7th December 2018, 9:05 am

ന്യൂയോര്‍ക്ക്: ചൈനീസ് ടെലികോം ഭീമന്‍ ഹുവായ് സി.എഫ്.ഒ. മെങ് വാന്‍ഴുവിന്റെ അറസ്റ്റിനെ തുടര്‍ന്ന് ന്യൂയോര്‍ക്ക് സ്റ്റോക്ക് മാര്‍ക്കറ്റില്‍ കനത്ത ഇടിവ്. ഇന്നലെ നഷ്ടത്തിലാണ് വ്യപാരം ക്ലോസ് ചെയ്തത്.

780 പോയന്റ് നഷ്ടത്തില്‍ വ്യപാരം ആരംഭിച്ച ഡൗജോണ്‍സ് വ്യവസായ ശരാശരി 79 ശതമാനം കുറഞ്ഞ് 0.3 ശതമാനത്തിലാണ് ക്ലോസ് ചെയ്തത്. സ്റ്റാന്റേഡ് ആന്‍ഡ് പൂവര്‍ നാല് പോയന്റ് കുറഞ്ഞ് 0.2 ശതമാനത്തിലുമെത്തി. ആഗോളവിപണിയേയും അറസ്റ്റ് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

ALSO READ: ചൈനീസ് ടെലികോം ഭീമന്‍ ഹുവായ് സി.എഫ്.ഒ. കാനഡയില്‍ അറസ്റ്റില്‍

വ്യപാര മേഖലയില്‍ ചൈനയ്ക്കും അമേരിക്കയ്ക്കും ഇടയില്‍ പുതിയ പ്രശന്ങ്ങള്‍ക്ക് അറസ്റ്റ് വഴിയൊരുക്കുമോയെന്ന നിക്ഷേപകരുടെ ഭയമാണ് ഓഹരി വിപണിയില്‍ ഇടിവിടുണ്ടായതിന്റെ പ്രധാന കാരണമെന്നും വിലയിരുത്തലുകള്‍ ഉണ്ട്.അമേരിക്കയില്‍ മാത്രമല്ല യൂറോപ്യന്‍ വിപണിയേയും അറസ്റ്റ് പ്രതികൂലമായാണ് ബാധിച്ചിരിക്കുന്നത്.

കാനഡയില്‍ വെച്ചാണ് ഹുവായ് സി.എഫ്.ഒ അറസ്റ്റിലാകുന്നത്. അറസ്റ്റിന് വിശദീകരണം നല്‍കാന്‍ അമേരിക്കയോ കാനഡയോ തയ്യാറായിട്ടില്ല. അതേസമയം വിശദീകരണം ആവശ്യപ്പെട്ട് ചൈന രംഗത്തെത്തി. മെങിന് നിയമപരമായുള്ള എല്ലാ സാധുതയും ഉറപ്പാക്കണമെന്നാണ് ചൈനയുടെ ആവശ്യം.

നേരത്തെ ജി-20 ഉച്ചകോടിക്കിടെ ഇരുരാജ്യങ്ങളുടേയും തലവന്‍മാര്‍ 90 ദിവസത്തേക്ക് വ്യപാരയുദ്ധം അവസാനിപ്പിക്കുന്നതായി പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ അമേരിക്കയുടെ നീക്കം ഇരു രാജ്യങ്ങളിലേയും വ്യാപാര ബന്ധത്തെ എങ്ങനെ ബാധിക്കുമെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് ലോകം.