'രാഷ്ട്രീയ ചാണക്യന്‍' പ്രതിച്ഛായ നഷ്ടമായി, അതില്‍ സന്തോഷമുണ്ട്‌: അമിത് ഷാ
national news
'രാഷ്ട്രീയ ചാണക്യന്‍' പ്രതിച്ഛായ നഷ്ടമായി, അതില്‍ സന്തോഷമുണ്ട്‌: അമിത് ഷാ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 18th December 2019, 8:09 am

ന്യൂദല്‍ഹി: മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ തന്റെ രാഷ്ട്രീയ ചാണക്യന്‍ പ്രതിച്ഛായ നഷ്ടമായെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയും ബി.ജെ.പി അധ്യക്ഷനുമായ അമിത് ഷാ. എന്നാല്‍ തനിക്കതില്‍ സന്തോഷമുണ്ടെന്നും അമിത് ഷാ പറഞ്ഞു.

ഇന്ത്യ ടുഡേയിലെ ‘അജണ്ട ആജ് തക്’ എന്ന പരിപാടിയിലായിരുന്നു അമിത് ഷായുടെ പരാമര്‍ശം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ഞങ്ങള്‍ (ബി.ജെ.പി) മഹാരാഷ്ട്രയില്‍ തോറ്റിട്ടില്ല. ഞങ്ങള്‍ക്ക് 105 സീറ്റ് ലഭിച്ചു. ഞങ്ങളുടെ സഖ്യത്തിന് കേവല ഭൂരിപക്ഷവുമുണ്ടായിരുന്നു. ഭൂരിപക്ഷത്തിന് ആവശ്യമായതിലും 20 സീറ്റ് ഞങ്ങള്‍ക്ക് അധികമായിരുന്നു.’

എന്നാല്‍ ശിവസേനയുമായുള്ള തര്‍ക്കത്തില്‍ തുടര്‍ഭരണം നഷ്ടമായി. മഹാരാഷ്ട്രയിലെ സംഭവവികാസങ്ങളില്‍ രാഷ്ട്രീയ ചാണക്യന്‍ എന്ന പ്രതിച്ഛായയ്ക്ക് കോട്ടം തട്ടിയതായി തോന്നുന്നുണ്ടോ എന്ന് ഇന്ത്യാ ടുഡേ ന്യൂസ് ഡയറക്ടര്‍ രാഹുല്‍ കന്‍വാല്‍ അമിത് ഷായോട് ചോദിച്ചു. ആ പ്രതിച്ഛായ നഷ്ടപ്പെട്ടത് നന്നായി എന്നായിരുന്നു അമിത് ഷായുടെ മറുപടി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ശിവസേനയ്ക്ക് തെരഞ്ഞെടുപ്പിന് മുന്‍പ് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിരുന്നില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

ശിവസേനയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ബി.ജെ.പിയ്ക്ക് മഹാരാഷ്ട്രയില്‍ അധികാരം നഷ്ടമായിരുന്നു. നേരത്തെ തെരഞ്ഞെടുപ്പിന് ശേഷം എന്‍.സി.പിയുടെ അജിത് പവാറുമായി ചേര്‍ന്ന് ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിച്ചെങ്കിലും രണ്ട് ദിവസത്തിനകം രാജിവെച്ചിരുന്നു.

എന്‍.സി.പി എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്ന അജിത് പവാറിന്റെ അവകാശവാദത്തെ തുടര്‍ന്നായിരുന്നു ബി.ജെ.പിയുടെ സര്‍ക്കാര്‍ രൂപീകരണം. എന്നാല്‍ എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറും ശിവസേനയും കോണ്‍ഗ്രസും മറുതന്ത്രം പയറ്റിയതോടെ ബി.ജെ.പി സര്‍ക്കാര്‍ രണ്ട് ദിവസത്തിനകം രാജിവെക്കുകയായിരുന്നു.

WATCH THIS VIDEO: