ലാലിഗയില്‍ തുടര്‍ച്ചയായ രണ്ടാം തോല്‍വിയില്‍ പതറി എഫ്.സി. ബാഴ്‌സലോണ. നേരത്തെ അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെ എതിരില്ലാത്ത നാല് ഗോളിന് പരാജയപ്പെട്ട കറ്റാലന്‍മാര്‍ ലോക്കല്‍ റൈവല്‍സ് ജിറോണയോടാണ് ഇപ്പോള്‍ പരാജയമേറ്റുവാങ്ങിയത്.
ജിറോണയുടെ ഹോം സ്‌റ്റേഡിയമായ എസ്റ്റാഡി മോണ്ടിലിവിയില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ജിറോണ ബാഴ്‌സയെ തകര്‍ത്തുവിട്ടത്.
❤️🔥 VICTÒRIIIAAAAAA D’ORGULL GIRONÍ! pic.twitter.com/cYq9VdhyEb
— Girona FC (@GironaFC) February 16, 2026
ഈ തോല്‍വിക്ക് പിന്നാലെ ബാഴ്‌സ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് തുടരുകയാണ്. 24 മത്സരത്തില്‍ നിന്നും 19 ജയവും നാല് തോല്‍വിയും ഒരു സമനിലയുമായി 58 പോയിന്റാണ് ബാഴ്‌സയ്ക്കുള്ളത്. രണ്ട് പോയിന്റ് വ്യത്യാസത്തില്‍ ചിരവൈരികളായ റയല്‍ മാഡ്രിഡാണ് ഒന്നാമത്.
ജിറോണയ്‌ക്കെതിരെ വിജയിച്ചാല്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാന്‍ ബാഴ്‌സയ്ക്ക് അവസരമുണ്ടായിരുന്നു. എന്നാല്‍ നിലവില്‍ 24 മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ 60 പോയിന്റുമായി റയല്‍ ഒന്നാമതെത്തിയിരിക്കുകയാണ്.
ലീഗ് അവസാനിക്കാന്‍ ഇനിയും മത്സരങ്ങള്‍ ബാക്കിയുണ്ടെന്നിരിക്കെ നിലവില്‍ കൈവന്ന ലീഡ് ഏത് വിധേനയും തുടരാനും കിരീടം സ്വന്തമാക്കാനും തന്നെയായിരിക്കും റയല്‍ ഒരുങ്ങുന്നത്.

ജിറോണയ്‌ക്കെതിരെ 4-3-3 ഫോര്‍മേഷനാണ് ബാഴ്‌സ പരിശീലകന്‍ ഹാന്‍സി ഫ്‌ളിക് അവലംബിച്ചത്. മറുവശത്ത് മിഗ്വെല്‍ സാഞ്ചസ് 4-2-3-1 എന്ന രീതിയില്‍ തന്റെ കുട്ടികളെ കളത്തില്‍ വിന്യസിച്ചു.
ഗോള്‍രഹിതമായിരുന്നു ആദ്യ പകുതി. ലീഡ് നേടാനുള്ള സുവര്‍ണാവസരം ബാഴ്‌സ നഷ്ടപ്പെടുത്തിയതോടെയാണ് ആദ്യപകുതി ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചത്. ആദ്യ പകുതിയുടെ ആഡ് ഓണ്‍ ടൈമില്‍ ലാമിന്‍ യമാല്‍ പെനാല്‍ട്ടി മിസ്സാക്കിയതാണ് കറ്റാലന്‍മാര്‍ക്ക് തിരിച്ചടിയായത്.
Halftime ⏸️
Join the match talk
👾 https://t.co/t4E6gaz0mS pic.twitter.com/KYHPJWjALF— FC Barcelona (@FCBarcelona) February 16, 2026
59ാം മിനിട്ടില്‍ ബാഴ്‌സ മുമ്പിലെത്തി. ജൂള്‍സ് കൗണ്ടേയുടെ അസിസ്റ്റില്‍ പൗ ക്യൂബാര്‍സിയാണ് ഗോള്‍ നേടിയത്.
CU CU CUBARSÍ pic.twitter.com/scqQ8RHQzb
— FC Barcelona (@FCBarcelona) February 16, 2026
എന്നാല്‍ ആ ലീഡിന് അധികം ആയുസുണ്ടായിരുന്നില്ല. 62ാം മിനിട്ടില്‍ തോമസ് ലെമാര്‍ ജിറോണയെ ഒപ്പമെത്തിച്ചു. പിന്നാലെ ഇരു ടീമുകളും നിരവധി സബ്സ്റ്റിറ്റിയൂഷനുകളും നടത്തി.
🔥 Lemar is on fire! pic.twitter.com/ucIHY2PxkP
— Girona FC (@GironaFC) February 16, 2026
86ാം മിനിട്ടില്‍ ഫ്രാന്‍ ബെല്‍ട്രണ്‍ ജിറോണയ്ക്കായി രണ്ടാം ഗോളും അടിച്ചെടുത്തതോടെ സ്‌റ്റേഡിയം ആവേശത്തിലായി. തുടര്‍ന്ന് നിശ്ചിത സമയത്തും ആഡ് ഓണ്‍ സമയത്തും ഗോളടിക്കാന്‍ ജിറോണ ബാഴ്‌സയെ അനുവദിക്കാതിരുന്നതോടെ ടീം 2-1ന് വിജയിച്ചു.
🤯 QUÈ HAS FEEEEET, FRAAAAAAAAN?! pic.twitter.com/MIYUCoY49r
— Girona FC (@GironaFC) February 16, 2026
ഈ വിജയത്തോടെയ സെവിയ്യയെ മറികടന്ന് ജിറോണ 12ാം സ്ഥാനത്തെത്തി.
ഫെബ്രുവരി 22നാണ് ബാഴ്‌സയുടെ അടുത്ത മത്സരം. ലെവന്റെയാണ് എതിരാളികള്‍. സ്വന്തം തട്ടകമായ ക്യാമ്പ് നൗ ആണ് വേദി.
Content Highlight: Girona defeated Barcelona
സ്പോർട്സ് അപ്ഡേറ്റുകൾ ഇനി മിസ് ചെയ്യരുത്. വാട്സ്ആപ്പിലൂടെ നിങ്ങളിലെത്താൻ ജോയിൻ ചെയ്യൂ
