കൊട്ടാരക്കരയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഉപേക്ഷിച്ച നിലയില്‍
Kerala
കൊട്ടാരക്കരയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഉപേക്ഷിച്ച നിലയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 10th February 2013, 2:51 pm

കൊട്ടാരക്കര: കൊട്ടാരക്കര ബസ്റ്റാന്റിന് സമീപം പതിനഞ്ച്കാരിയെ പീഡിപ്പിച്ച് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് സ്വാദേശിയായ പെണ്‍കുട്ടിയെയാണ് അവശനിലയില്‍ കണ്ടെത്തിയത്.[]

ഇന്ന് പുലര്‍ച്ചെ കെഎസ്ആര്‍ടിസി ജീവനക്കാരാണ് പെണ്‍കുട്ടിയെ അവശനിലയില്‍ ബസ്റ്റാന്റിന് സമീപം കണ്ടെത്തിയത്. പെണ്‍കുട്ടിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പോലീസ് എത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. കാമുകനും സംഘവും ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് സൂചന. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കാമുകന്റെ പേരും വിവരവും പെണ്‍കുട്ടി പോലീസിന് നല്‍കിയെന്നും അറിയുന്നു. ചുവന്ന മാരുതി കാറിലാണ് തന്നെ ഇവിടേക്ക് എത്തിച്ചതെന്നും പെണ്‍കുട്ടി പറഞ്ഞു.