ഘര്‍വാപസി: 25000 പേരെ ഹിന്ദുമതത്തിലേക്ക് 'തിരിച്ചു കൊണ്ടുവന്നു'വെന്ന് വി.എച്ച്.പി നേതാവ്
national news
ഘര്‍വാപസി: 25000 പേരെ ഹിന്ദുമതത്തിലേക്ക് 'തിരിച്ചു കൊണ്ടുവന്നു'വെന്ന് വി.എച്ച്.പി നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 27th October 2019, 9:47 pm

ന്യൂദല്‍ഹി: വലിയ അളവില്‍ മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും കഴിഞ്ഞ വര്‍ഷം ഹിന്ദുമതത്തിലേക്ക് മതം മാറ്റിയെന്ന് വിശ്വഹിന്ദ് പരിഷദ് നേതാവ്. 25000 മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും തിരിച്ച് ഹിന്ദു മതത്തിലേക്ക് കൊണ്ടു വന്നു എന്നാണ് വിശ്വ ഹിന്ദ് പരിഷദിന്റെ ജനറല്‍ സെക്രട്ടറി മിലിന്ദ് പരന്ദെ പറഞ്ഞത്.

ഹിന്ദുത്വ വാദികള്‍ നടത്തി വരുന്ന ഘര്‍വാപസി അഥവാ മാതൃ മതത്തിലേക്കുള്ള തിരിച്ചു വരവ് രാജ്യത്തുടനീളം കൃത്യമായി നടപ്പിലാക്കുന്നുണ്ടെന്നാണ് മിലിന്ദ് പരന്ദെ പറഞ്ഞത്.

‘ 25000 മുസ്ലീങ്ങളും ക്രിസ്ത്യാനികളും 2018ല്‍ ഹിന്ദു മതത്തിലേക്ക് തന്നെ തിരിച്ചു വന്നു. 2019 ലെ കണക്കുകള്‍ മുഴുവന്‍ തിട്ടപ്പെടുത്തിയിട്ടില്ല’. പരന്ദെ പറഞ്ഞു.

മതപരിവര്‍ത്തനം രാജ്യത്തിനു തന്നെ ഭീഷണിയാണെന്നും രാജ്യത്തിന് നേരെയുള്ള ആക്രമണമാണെന്നും രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ഗൂഢാലോചനയാണ് അതുവഴി നടക്കുന്നതെന്നും പരന്ദെ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മറ്റു മതങ്ങളിലേക്ക് ആളുകളെ പരിവര്‍ത്തനം ചെയ്യുന്നത് തടയുന്നതിനുള്ള ബില്‍ പാര്‍ലമെന്റില്‍ പാസാക്കാന്‍ വി.എച്ച്.പി ആവശ്യപ്പെടുമെന്നും പരന്ദെ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

രാമക്ഷേത്രത്തെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ചരിത്രപരമായ തെളിവുകള്‍ പരിശോധിച്ച് സുപ്രീം കോടതിയില്‍ നിന്നും അനുകൂല വിധിയാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നാണ് പരന്ദെ മറുപടി പറഞ്ഞത്. പൗരത്വ ബില്‍ നടപ്പാക്കുന്നതില്‍ ഹിന്ദുക്കളെ സംരക്ഷിക്കുന്നതിനായി ബില്‍ ഭേദഗതി ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.