പ്രഷര്‍ കുക്കറിന്റെ വിസില്‍ കൂടി നിലച്ചതോടെ പൂര്‍ണ്ണമായും നിശബ്ദതയിലേക്ക് വീണുപോയ അന്തരീക്ഷം ഒഴിവാക്കാനെന്നവണ്ണം ശ്രീലക്ഷ്മി ടിവി വെച്ചു, ചാനലുകളുടെ സഞ്ചാരമാരംഭിച്ചു. സീരിയലുകള്‍ കാണാനുള്ള ഏകാഗ്രത തന്റെ മനസ്സിനില്ലെന്ന് തിരിച്ചറിഞ്ഞ് വാര്‍ത്താ ചാനലുകളിലൂടെ കണ്ണോടിച്ചു. പെട്ടെന്നാണ് “ഘര്‍ വാപസി”യെക്കുറിച്ചുള്ള ഒരു വാര്‍ത്ത ചര്‍ച്ചയിലേക്ക് അവളുടെ കണ്ണുടക്കിയത്.

കഥ : ജേക്കബ് എബ്രഹാം
ചിത്രീകരണം : മജ്‌നി തിരുവാങ്ങൂര്‍
ആ ശനിയാഴ്ച ആരതിയുടെ ബാഗില്‍ നിന്നും ബൈബിളിന്റെ ഇംഗ്ലീഷിലുള്ള കുഞ്ഞ് ചൊമപ്പന്‍ പുസ്തകം കണ്ടെടുത്തപ്പോള്‍ ശ്രീലക്ഷ്മിയൊന്ന് ഞെട്ടി. ആദ്യ പേജില്‍ തന്നെ സിസ്റ്റര്‍ മേരി ഏഞ്ജല പച്ചമഷികൊണ്ട് ചരിച്ചെഴുതിയിട്ടുണ്ട് “പ്രസന്റ് ടു ആരതി മേനോന്‍, ഫസ്റ്റ് പ്രൈസ്, എസ്സേ റൈറ്റിംഗ്.. കീപ്പ് ഇറ്റ് അപ്പ്”. ഈ ലോകത്ത് വേറെ എന്തെല്ലാം പുസ്തകങ്ങളുണ്ട് സമ്മാനം കൊടുക്കാന്‍, ആ സിസ്റ്ററിത് മനപൂര്‍വ്വം തന്നെയാണ്. പെട്ടന്നടിച്ച പ്രഷര്‍ കുക്കറിനകത്ത് തിളച്ചു മറിയുന്ന അരിപോലെ മനസ്സ് തിളച്ചു മറിയാന്‍ തുടങ്ങി.
പ്രേമേട്ടനായിരുന്നു സിസ്റ്റര്‍മാരുടെ ഈ സ്‌കൂളിനെപ്പറ്റി ഭയങ്കര അഭിപ്രായം. ആരതിയുടെ അഡ്മിഷന്‍ സമയത്ത് അച്ഛനും ചേട്ടനുമെല്ലാം താല്‍പര്യം സരസ്വതി റെസിഡന്‍ഷ്യലായിരുന്നു.് അപ്പോഴാണ് എ പ്ലസിന്റെ കാര്യവും പറഞ്ഞ് പ്രേമേട്ടന്‍ തൊള്ളയിട്ടത്. എല്ലാ കുട്ടികള്‍ക്കും എ പ്ലസ് വാങ്ങിനല്‍കുന്ന ബഥനി സിസ്റ്റര്‍മാരെ പ്രകീര്‍ത്തിക്കാന്‍ നൂറു നാക്കായിരുന്നു അന്ന്. ആരതി ഒമ്പതാം ക്ലാസിലെത്തിയവരേക്കും നല്ല രീതിയിലുള്ള അവളുടെ പഠിപ്പും എക്‌സ്ട്രാ കരിക്കുലര്‍ അക്ടിവിറ്റീസിലെ, പ്രത്യേകിച്ച് ലിറ്റററി കഴിവുകളും, പ്രമേട്ടന് സ്‌കൂളിന്റെ സെലക്ഷനില്‍ അവളുടെ വീട്ടുകാരുടെയും എ പ്ലസ് നേടിക്കൊടുത്തിരുന്നു.

- മജ്‌നി തിരുവാങ്ങൂര്‍
“അല്ലേലും ഈ ക്രിസ്ത്യാനികള്‍ക്ക് സ്‌കൂള്‍ നടത്താന്‍ നല്ല കഴിവാ.. കാശിന് കുറെ അറത്ത് വാങ്ങുമെങ്കിലും.. നല്ല പഠിപ്പീരാ.. പള്ളിയോടു ചേര്‍ന്നല്ലിയോ പള്ളിക്കൂടമുണ്ടായെ.. പ്രേമന്റെ സെലക്ഷന്‍ ആരതി മോളുടെ സ്‌കൂളിന്റെ കാര്യത്തില്‍ 100 ശതമാനം കറക്ടാ.”
അച്ഛന്റെ ആ സര്‍ട്ടിഫിക്കറ്റ് കിട്ടിയതോടെ പ്രേമേട്ടന്‍ പൂര്‍ണമായും ഞെളിഞ്ഞു. പ്രഷര്‍ കുക്കര്‍ വിസിലടി തീര്‍ന്നപ്പോള്‍ പെട്ടെന്ന് പ്രേമേട്ടനെ വിളിച്ച് റെഡ് ബൈബിളിന്റെ കാര്യം പറയണമെന്ന് അവള്‍ക്ക് തോന്നി അപ്പോഴാണ് കുറച്ചു മാസങ്ങള്‍ക്കു മുമ്പ് ലഞ്ച് ബ്രേക്ക് ടൈമില്‍ താനും കൂട്ടുകാരികളും കൂടി സ്‌കൂളിനോടു ചേര്‍ന്ന ചാപ്പലില്‍ പ്രാര്‍ത്ഥിക്കാന്‍ പോയ കാര്യം ആരതി പറഞ്ഞ കാര്യം ശ്രീലക്ഷ്മിയോര്‍ത്തത്. ഉണ്ണിയേശുവിനെയും മാതാവിനെയും കുറിച്ച് അന്നവള്‍ വാതോരാതെ സംസാരിച്ചത് കേട്ട് അത്ഭുതം കൂറിയിരുന്നു. പിന്നീടൊരിക്കല്‍ ആരതിയുടെ ഇന്‍സ്ട്രമെന്റ് ബോക്‌സില്‍ ഒരു വെള്ളിക്കുരിശ് കണ്ടതും അവള്‍ ഓര്‍ത്തെടുത്തു. ഇങ്ങുവരട്ടെ എല്ലാം ചോദിക്കണമെന്ന ചിന്തയോടെ തൊട്ടടുത്ത ഫ്‌ളാറ്റിലെ ഗൗരിയുടെ കൂടെ ഷോപ്പിങ്ങിന് പോയ ആരതിയെയും കാത്ത് ശ്രീലക്ഷ്മി അക്ഷമയായി നിന്നു.
നരച്ച താടിയുഴിഞ്ഞ് സംസാരിക്കുന്നയാള്‍ പറയുന്നതൊക്കെ ശരിയാണെന്ന് ശ്രീലക്ഷ്മിയ്ക്ക് തോന്നി. “ശരിക്കും ഇന്ത്യയിലെ ക്രിസ്ത്യാനികളും മുസ്‌ലീങ്ങളുമൊക്കെ ഹിന്ദുക്കളാണ്. അവര്‍ക്ക് വീട്ടിലേക്കു തിരിച്ചുവരാനുള്ള അവസരമാണിത്. ചരിത്രം പരിശോധിച്ചാല്‍ നിങ്ങള്‍ക്കു കാണാന്‍ കഴിയും, മതപരിവര്‍ത്തനത്തിന്റെ നീണ്ട കാലഘട്ടങ്ങള്‍… സനാതനമായ ഒരു പാരമ്പര്യത്തിലേക്ക് തിരിച്ചെത്താനുള്ള ഒരവസരമാണിത്. ഈ അവസരം എന്റെ സഹോദരന്മാര്‍ പ്രയോജനപ്പെടുത്തണമെന്നാണ് എന്റെ അഭിപ്രായം.” ശ്രീലക്ഷ്മിയ്ക്ക് കൈയ്യടിക്കണമെന്ന് തോന്നി. ണ്ണോം ണ്ണോം എന്ന് കോളിങ് ബെല്‍ മുഴങ്ങി. വന്നപാടെ ഷോപ്പിങ് ക്ഷീണം മൂലം ആരതി സോഫയിലേക്കു വീണു. ഫ്രിഡ്ജില്‍ നിന്നും അവള്‍ക്കിഷ്ടപ്പെട്ട സോഫ്റ്റ് ഡ്രിങ്ക് കൊടുത്തതിനുശേഷം ശ്രീലക്ഷ്മി പതിയെ ചോദ്യങ്ങളാരംഭിച്ചു.
പ്രഷര്‍ കുക്കറിന്റെ വിസില്‍ കൂടി നിലച്ചതോടെ പൂര്‍ണ്ണമായും നിശബ്ദതയിലേക്ക് വീണുപോയ അന്തരീക്ഷം ഒഴിവാക്കാനെന്നവണ്ണം ശ്രീലക്ഷ്മി ടിവി വെച്ചു, ചാനലുകളുടെ സഞ്ചാരമാരംഭിച്ചു. സീരിയലുകള്‍ കാണാനുള്ള ഏകാഗ്രത തന്റെ മനസ്സിനില്ലെന്ന് തിരിച്ചറിഞ്ഞ് വാര്‍ത്താ ചാനലുകളിലൂടെ കണ്ണോടിച്ചു. പെട്ടെന്നാണ് “ഘര്‍ വാപസി”യെക്കുറിച്ചുള്ള ഒരു വാര്‍ത്ത ചര്‍ച്ചയിലേക്ക് അവളുടെ കണ്ണുടക്കിയത്.
നരച്ച താടിയുഴിഞ്ഞ് സംസാരിക്കുന്നയാള്‍ പറയുന്നതൊക്കെ ശരിയാണെന്ന് ശ്രീലക്ഷ്മിയ്ക്ക് തോന്നി. “ശരിക്കും ഇന്ത്യയിലെ ക്രിസ്ത്യാനികളും മുസ്‌ലീങ്ങളുമൊക്കെ ഹിന്ദുക്കളാണ്. അവര്‍ക്ക് വീട്ടിലേക്കു തിരിച്ചുവരാനുള്ള അവസരമാണിത്. ചരിത്രം പരിശോധിച്ചാല്‍ നിങ്ങള്‍ക്കു കാണാന്‍ കഴിയും, മതപരിവര്‍ത്തനത്തിന്റെ നീണ്ട കാലഘട്ടങ്ങള്‍… സനാതനമായ ഒരു പാരമ്പര്യത്തിലേക്ക് തിരിച്ചെത്താനുള്ള ഒരവസരമാണിത്. ഈ അവസരം എന്റെ സഹോദരന്മാര്‍ പ്രയോജനപ്പെടുത്തണമെന്നാണ് എന്റെ അഭിപ്രായം.” ശ്രീലക്ഷ്മിയ്ക്ക് കൈയ്യടിക്കണമെന്ന് തോന്നി. ണ്ണോം ണ്ണോം എന്ന് കോളിങ് ബെല്‍ മുഴങ്ങി. വന്നപാടെ ഷോപ്പിങ് ക്ഷീണം മൂലം ആരതി സോഫയിലേക്കു വീണു. ഫ്രിഡ്ജില്‍ നിന്നും അവള്‍ക്കിഷ്ടപ്പെട്ട സോഫ്റ്റ് ഡ്രിങ്ക് കൊടുത്തതിനുശേഷം ശ്രീലക്ഷ്മി പതിയെ ചോദ്യങ്ങളാരംഭിച്ചു.
“സിസ്റ്ററിനോടുള്ള നിന്റെ പ്രേമം ഇത്തിരി കൂടുന്നുണ്ട്.. നീയെന്താ ക്രിസ്ത്യാനിയാവാന്‍ പോകാ… ബാഗീ ബൈബിളും ബോക്‌സില്‍ കുരിശും.. എന്താടീ ഇത്!!!!!”
“ഉം ഷോപ്പിങ് എങ്ങനെയുണ്ടായിരുന്നു..”
സോഫ്റ്റ് ഡ്രിങ്ക് കുടിക്കുന്നതിനിടയിലൂടെ സൂപ്പറെന്ന് കണ്ണുകൊണ്ട് ആരതി ആംഗ്യം കാട്ടി.
” പിന്നെ മമ്മീ… ഒരു സര്‍പ്രൈസുണ്ടായി. ഷോപ്പിങ് മാളില് വെച്ച് സിസ്റ്ററിനെ കണ്ടു… പിന്നെ ഞങ്ങളൊരുമിച്ച് ഐസ്‌ക്രീം കഴിച്ചു.. സിസ്റ്ററാ കാശ് കൊടുത്തെ…” ആരതി പറഞ്ഞു.
“ഉം ഓകെ ഓകെ നീ പോയി ഡ്രെസു ചേഞ്ച് ചെയ്യ്.” ഷോപ്പിങ് വിശേഷം കേള്‍ക്കാന്‍ കൂടുതല്‍ താല്‍പര്യമില്ലാതെ ശ്രീലക്ഷ്മി വീണ്ടും ചാനലിലേക്ക് തിരിഞ്ഞു. “ഘര്‍ വാപസി” ചര്‍ച്ച കഴിഞ്ഞ് മാവോ വേട്ടയായിരിക്കുന്നു ചാനലില്‍. ടോം ആന്റ് ജെറിയുടെ ടീഷര്‍ട്ടും പോള്‍ക്കോ ഡോട്ടഡ് പാവാടയുമിട്ട് ആരതി സോഫയിലേക്ക് വന്നിരുന്ന് റിമോട്ട് തട്ടിപ്പറിച്ചു. ദേഷ്യത്തോടെ ടിവി ഓഫാക്കുന്നതിനിടയില്‍ ശ്രീലക്ഷ്മി പൊട്ടിത്തെറിച്ചു.
“സിസ്റ്ററിനോടുള്ള നിന്റെ പ്രേമം ഇത്തിരി കൂടുന്നുണ്ട്.. നീയെന്താ ക്രിസ്ത്യാനിയാവാന്‍ പോകാ… ബാഗീ ബൈബിളും ബോക്‌സില്‍ കുരിശും.. എന്താടീ ഇത്!!!!!”
ആദ്യമൊന്ന് അമ്പരന്നെങ്കിലും ആരതിയ്ക്ക് ചിരിയാണ് വന്നത്. ഒന്നും മിണ്ടാതെ സ്റ്റഡി റൂമിലേക്ക് പോയി “ഞാന്‍ മലാലയും” “ഗീതാഞ്ജലി”യുമായി സോഫയില്‍ വന്ന് ഇരിപ്പുറപ്പിച്ചപ്പോഴും ആരതിയ്ക്ക് ചിരിയടക്കാന്‍ കഴിഞ്ഞില്ല. ചിരിച്ചുകൊണ്ടുതന്നെ അവളതു ശ്രീലക്ഷ്മിയ്ക്ക് നേരെ നീട്ടി.. ആദ്യ പേജില്‍ തന്നെയുണ്ട് ആ പച്ചമഷി അക്ഷരങ്ങള്‍. ഓഫീസില്‍ നിന്ന് വരുമ്പോള്‍ അച്ഛനോട് പറഞ്ഞ് ചിരിക്കാന്‍ അമ്മയുടെ പുതിയൊരു കഥയായെന്നോര്‍ത്ത് ആരതിയ്ക്ക് വീണ്ടും ചിരിപൊട്ടി…