മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ സഞ്ജയ് നിരുപത്തിന്റെ ആഹ്വാനം; തെരഞ്ഞെടുപ്പിനെ നേരിടുക ശിവസേനയ്‌ക്കൊപ്പമെന്ന് സൂചന
India
മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ സഞ്ജയ് നിരുപത്തിന്റെ ആഹ്വാനം; തെരഞ്ഞെടുപ്പിനെ നേരിടുക ശിവസേനയ്‌ക്കൊപ്പമെന്ന് സൂചന
ന്യൂസ് ഡെസ്‌ക്
Monday, 11th November 2019, 9:55 am

മുംബൈ: മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ്. 2020 ല്‍ നടക്കുന്ന തെരഞ്ഞെടുപ്പിനായി തയ്യാറായിക്കോളൂവെന്നാണ് കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം ട്വീറ്റ് ചെയ്തത്.

തെരഞ്ഞെടുപ്പില്‍ ശിവസേന കോണ്‍ഗ്രസ് സഖ്യം ഒരുമിച്ച് മത്സരിക്കുമെന്ന സൂചനയും അദ്ദേഹം നല്‍കി. അതേസമയം നിലവിലെ അവസ്ഥയില്‍ ശിവസേനയുമായി സഖ്യം ചേര്‍ന്ന് മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കുന്നതിലുള്ള അതൃപ്തിയും നിരുപം പ്രകടിപ്പിച്ചു. ഇത്തരമൊരു തീരുമാനം മഹാരാഷ്ട്രയില്‍ രാഷ്ട്രീയ അസ്ഥിരത സൃഷ്ടിക്കുമെന്നായിരുന്നു സഞ്ജയ് നിരുപം പറഞ്ഞത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മഹാരാഷ്ട്രയില്‍ ആരാണ് സര്‍ക്കാര്‍ രൂപീകരിക്കുന്നത് എന്നും അത് എങ്ങനെ എന്നുമുള്ളത് വിഷയമല്ലെന്നും എന്നാല്‍ മഹാരാഷ്ട്രയില്‍ രാഷ്ട്രീയ അസ്ഥിരത നിലനില്‍ക്കുന്നു എന്നത് തള്ളിക്കളയാനാവില്ലെന്നുമായിരുന്നു സഞ്ജയ് നിരുപം പറഞ്ഞത്.

”നേരത്തെയുള്ള തിരഞ്ഞെടുപ്പിന് എല്ലാവരും തയ്യാറാകൂ. ഇത് ഒരു പക്ഷേ 2020 ല്‍ നടന്നേക്കാം.ശിവസേനയ്‌ക്കൊപ്പമായിരിക്കുമോ നമ്മള്‍ തെരഞ്ഞെടുപ്പിനെ നേരിടുക?”- എന്നായിരുന്നു സഞ്ജയ് നിരുപം ട്വിറ്ററില്‍ കുറിച്ചത്.


അതേസമയം മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് ശിവസേന, കോണ്‍ഗ്രസ്, എന്‍.സി.പി, ബി.ജെ.പി എന്നീ പാര്‍ട്ടികള്‍ പ്രത്യേക യോഗം ചേരുകയാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

രാവിലെ 9.30 ന് മുംബൈയിലെ റിട്രീറ്റ് റിസോര്‍ട്ടില്‍ ശിവസേന എം.എല്‍.എമാരുടെ യോഗം നടക്കുന്നുണ്ട്.  എന്‍.സി.പി കോര്‍ കമ്മിറ്റി യോഗം രാവിലെ 10 ന് വൈ ബി ചവാന്‍ സെന്ററില്‍ വെച്ചാണ് നടക്കുക. യോഗത്തില്‍ ശരദ് പവാര്‍ പങ്കെടുക്കും.

രാവിലെ 10 ന് സോണിയ ഗാന്ധിയുടെ വസതിയില്‍ കോണ്‍ഗ്രസ് സി.ഡബ്ല്യു.സി യോഗവും നടക്കുന്നുണ്ട്. ബി.ജെ.പി കോര്‍ ഗ്രൂപ്പ് യോഗം ഇന്ന് മുംബൈയില്‍ ദേവേന്ദ്ര ഫഡ്നാവിസിന്റെ വസതിയില്‍ വെച്ചാണ് നടക്കുന്നത്.