2026 ഫിഫ ലോകകപ്പിനായുള്ള കാത്തിരിപ്പിലാണ് ഫുട്ബോള്‍ ലോകം. മെക്സിക്കോ, കാനഡ, യു.എസ്.എ എന്നീ രാജ്യങ്ങള്‍ ആതിഥേയത്വം വഹിക്കുന്ന ഇത്തവണത്തെ ലോകകപ്പ്, ചരിത്രത്തിലെ തന്നെ ഏറ്റവുമധികം രാജ്യങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റാണ്. 48 രാജ്യങ്ങളാണ് ഇത്തവണ കിരീടത്തിനായി പോരാട്ടത്തിനിറങ്ങുന്നത്.

കഴിഞ്ഞ രണ്ട് ലോകകപ്പുകളില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായ ജര്‍മനി ഈ ഇരുണ്ട കാലഘട്ടങ്ങളെല്ലാം മറന്ന് കൊണ്ട് ഇത്തവണത്തെ ലോകകപ്പില്‍ ശക്തമായി തിരിച്ചുവരാനാണ് ഒരുങ്ങുന്നത്. ലോകകപ്പ് ചരിത്രത്തില്‍ ഒരു ടീമിനും അവകാശപ്പെടാനാവാത്ത ചരിത്രനേട്ടവുമായാണ് ജര്‍മനി ലോകം കീഴടക്കാനെത്തുന്നത്. ലാറ്റിനമേരിക്കന്‍ വന്‍കരയില്‍ നടന്ന ലോകകപ്പില്‍ കിരീടം നേടിയ യൂറോപ്യന്‍ രാജ്യം ജര്‍മനിയാണ്.

2014ല്‍ ബ്രസീലില്‍ നടന്ന ലോകകപ്പ് കിരീടം ബെര്‍ലിന്റെ മണ്ണിലെത്തിച്ചാണ് ജര്‍മനി ചരിത്രം കുറിച്ചത്. ജര്‍മനിക്ക് മുമ്പ് ഒരു യൂറോപ്യന്‍ രാജ്യത്തിനും ലാറ്റിനമേരിക്കന്‍ കോണ്ടിനന്റില്‍ നടന്ന ലോകകപ്പില്‍ ചാമ്പ്യന്മാരാവാനായിട്ടില്ല. വീണ്ടുമൊരു ലോകകപ്പ് ലാറ്റിനമേരിക്കയിലേക്ക് അരങ്ങുണരുമ്പോള്‍ മറ്റൊരു യൂറോപ്യന്‍ രാജ്യം ജര്‍മനിക്ക് ശേഷം ഈ നേട്ടം കൈവരിക്കുമോയെന്നും ആരാധകര്‍ ഉറ്റുനോക്കുന്നുണ്ട്.

2014ല്‍ അര്‍ജന്റീനയെ വീഴ്ത്തിയായിരുന്നു ജോക്കിം ലോയുടെ കീഴില്‍ ജര്‍മനി കിരീടമുയര്‍ത്തിയത്. സെമി ഫൈനലില്‍ ആതിഥേയ രാജ്യമായ ബ്രസീലിനെതിരെ 7-1ന്റെ കൂറ്റന്‍ വിജയവും ജര്‍മനി സ്വന്തമാക്കിയിരുന്നു. ബ്രസീല്‍ ആരാധകര്‍ മറക്കാനാഗ്രഹിക്കുന്ന മത്സരം കൂടിയായിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ പോര്‍ച്ചുഗലിനെയും ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രാന്‍സിനെ പോലുള്ള വമ്പന്മാരെ തകര്‍ത്താണ് ജര്‍മനി ആ ടൂര്‍ണമെന്റില്‍ ആധിപത്യം സ്ഥാപിച്ചിരുന്നത്.

2014ന് മുമ്പ് മൂന്ന് തവണയായിരുന്നു ജര്‍മനി ലോക കിരീടം ചൂടിയത്. 1954ല്‍ സ്വിറ്റ്‌സര്‍ലാന്‍ഡിനെ കീഴടക്കിയാണ് ജര്‍മനി ആദ്യമായി ലോകകപ്പ് നേടിയത്. 1974ല്‍ നെതര്‍ലാന്‍ഡ്‌സിനെയും 1990ല്‍ ഇറ്റലിയെയും വീഴ്ത്തി ജര്‍മനി ലോകത്തിന്റെ നെറുകയിലെത്തി.

ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഫൈനലുകള്‍ കളിച്ച ടീമും ജര്‍മനി തന്നെയാണ്. എട്ട് ഫൈനലുകളില്‍ നാല് തവണ കിരീടം സ്വന്തമാക്കിയപ്പോള്‍ നാല് മത്സരത്തില്‍ പരാജയപ്പെടുകയും ചെയ്തു.

1966ല്‍ ഇംഗ്ലണ്ടിനോടാണ് ജര്‍മനി ആദ്യമായി ഫൈനലില്‍ പരാജയപ്പെടുന്നത്. പിന്നീട് 1982ല്‍ ഇറ്റലിയോടും തൊട്ടടുത്ത ലോകകപ്പില്‍ ഇറ്റലിയോടും ജര്‍മനി അടിയറവ് പറഞ്ഞു. 2022ലാണ് അവസാനമായി ജര്‍മനി ലോകകപ്പ് ഫൈനലില്‍ തോല്‍വി അറിഞ്ഞത്. ബ്രസീലായിരുന്നു ജര്‍മനിയെ അന്ന് ഫൈനലില്‍ വീഴ്ത്തിയത്.

എട്ട് ഫൈനലുകളില്‍ നാല് തവണ ജര്‍മനിക്ക് കാലിടറുകയും ചെയ്തു. 1966ല്‍ ഇംഗ്ലണ്ടിനോടാണ് ജര്‍മനി ആദ്യമായി ഫൈനലില്‍ പരാജയപ്പെടുന്നത്. പിനീട് 1982ല്‍ ഇറ്റലിയോടും തൊട്ടടുത്ത ലോകകപ്പില്‍ അര്‍ജന്റീനയോടും ജര്‍മനി അടിയറവ് പറഞ്ഞു. 2022ലാണ് അവസാനമായി ജര്‍മനി ലോകകപ്പ് ഫൈനലില്‍ തോല്‍വി അറിഞ്ഞത്. ബ്രസീലായിരുന്നു ജര്‍മനിയെ അന്ന് ഫൈനലില്‍ വീഴ്ത്തിയത്.

ഇത്തവണ ജര്‍മനി ഗ്രൂപ്പ് ഇ-യിലാണ് ഇടം നേടിയിട്ടുള്ളത്. ഇക്വഡോര്‍, കുറസാവോ, ഐവറികോസ്റ്റ് എന്നീ ടീമുകള്‍ക്കൊപ്പമാണ് ജര്‍മനി കിരീടത്തിനായി മത്സരിക്കുന്നത്. ഇത്തവണ കിരീടം നേടാനായാല്‍ ചരിത്രത്തില്‍ ഏറ്റവുമധികം ലോകകപ്പ് വിജയിക്കുന്ന ടീമെന്ന നേട്ടവും ജര്‍മനിക്ക് സ്വന്തമാക്കാനാവും. ഇറ്റലി ഈ ലോകകപ്പിന്റെ ഭാഗമല്ലാത്തതിനാല്‍ അഞ്ച് ലോകകപ്പ് കൈപ്പിടിയിലാക്കിയ ബ്രസീലിനൊപ്പമെത്താനുള്ള സുവര്‍ണാവസരമാണ് ജര്‍മനിയുടെ മുന്നിലുള്ളത്.

Content Highlight: Germany is the only team to won in latin America Continent