ഹൈദരാബാദ്: ഹൈദരാബാദില്‍വെച്ച് കാബ് യാത്രയ്ക്കിടെ ഡ്രൈവര്‍ ജര്‍മന്‍ വനിതയെ ബലാത്സംഗം ചെയ്തതായി പരാതി. ജര്‍മന്‍ സ്വദേശിയായ 25 വയസുള്ള യുവതിയാണ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രയ്ക്കിടെ അതിക്രമത്തിന് ഇരായായത്. സംഭവത്തില്‍ പൊലീസ് പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
രചരണ്ട പൊലീസ് കമ്മീഷണറേറ്റിലെ പഹാഡിഷരീഫ് പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള മാമിഡിപ്പള്ളിയില്‍വെച്ച് ഇന്നലെ (തിങ്കളാഴ്ച) രാത്രിയാണ് അതിക്രമം നടന്നത്.
ജര്‍മന്‍ പൗരയായ യുവതി തന്റെ സുഹൃത്തിനെ കാണാനായാണ് ഒരാഴ്ച്ച മുമ്പ് ഇന്ത്യയില്‍ എത്തിയത്. തുടര്‍ന്ന് സുഹൃത്തുക്കളെ സന്ദര്‍ശിച്ചശേഷം ഇവരുമായി കാബ് ബുക്ക് ചെയ്ത് നഗരത്തിന്റെ വിവിധയിടങ്ങളില്‍ സന്ദര്‍ശിച്ചു.
ഒടുവില്‍ സുഹൃത്തുക്കള്‍ പല സ്റ്റോപ്പുകളില്‍ ഇറങ്ങുകയും യുവതി എയര്‍പോര്‍ട്ടിലേക്ക് പോവുകയും ചെയ്തു. എന്നാല്‍ യാത്രയ്ക്കിടെ ഡ്രൈവര്‍ ആളൊഴിഞ്ഞ പ്രദേശത്ത് വണ്ടി നിര്‍ത്തി യുവതിയെ ആക്രമിക്കുകയായിരുന്നു. പ്രതി പിന്നീട് ഓടി രക്ഷപ്പെട്ടു.
യുവതി 100ല്‍ വിളിച്ച് പൊലീസിനോട് പരാതിപ്പെട്ടപ്പോഴാണ് വിവരം പുറത്ത് അറിയുന്നത്. പൊലീസെത്തി യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. നിലവില്‍ യുവതിയുടെ ആരോഗ്യ നില തൃപ്തികരമാണ്.