ക്രിസ്റ്റ്യാനോ മികച്ചവനെങ്കില്‍ മെസി അന്യഗ്രഹ ജീവി; ഇതിഹാസങ്ങളെ കുറിച്ച് പിക്വെയുടെ വാക്കുകളിങ്ങനെ
Football
ക്രിസ്റ്റ്യാനോ മികച്ചവനെങ്കില്‍ മെസി അന്യഗ്രഹ ജീവി; ഇതിഹാസങ്ങളെ കുറിച്ച് പിക്വെയുടെ വാക്കുകളിങ്ങനെ
ഫസീഹ പി.സി.
Saturday, 17th January 2026, 11:27 pm

ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും എന്നും ആരാധകരുടെ പ്രിയ ഫുട്‌ബോളമാരാണ്. എത്ര കാലം കഴിഞ്ഞാലും ഇരുവരുടെയും ശോഭ മഴങ്ങാതെ കാല്‍പന്ത് പ്രേമികളുടെ മനസിലുണ്ടാവും. ഇരുവരും കളിക്കളത്തില്‍ ആരാധകര്‍ക്കായി ഒരുക്കുന്ന മായാജാലം തന്നെയാണിത് കാരണം.

മെസിയും റോണോയും മികവോടെ തെളിഞ്ഞ് നില്‍ക്കുമ്പോള്‍ തന്നെ ഇവരില്‍ ആര് മികച്ചതെന്ന് ചോദ്യവും സജീവമായിരിക്കും. ഈയൊരു ഒറ്റ ചോദ്യം ഫുട്‌ബോള്‍ ആരാധകരെ ഇരു ധ്രുവങ്ങളില്‍ ആക്കാന്‍ കെല്‍പ്പുള്ളവരാണ്. ഒരു കൂട്ടര്‍ തങ്ങളുടെ മിശിഹയെ മികച്ചവനായി തെരഞ്ഞെടുക്കുന്നു. എന്നാല്‍ മറ്റുചിലര്‍ക്ക് ആയിരം ഗോളുകളിലേക്ക് കുതിക്കുന്ന റോണോയാണ് ഈ വിശേഷണത്തിന് അര്‍ഹന്‍. ഇതിന് പുറമെ ഇരു താരങ്ങളെയും മികച്ചവരായി വിലയിരുത്തുന്നു.

ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും. Photo: InterMiami & TCR/x.com

ഈ ഫുട്‌ബോള്‍ ഇതിഹാസങ്ങളില്‍ മികച്ചതാരെന്ന സംവാദത്തില്‍ ആരാധകര്‍ മാത്രമല്ല, ചിലപ്പോഴെല്ലാം ഫുട്‌ബോള്‍ താരങ്ങളും പങ്കാളികളാവാറുണ്ട്. ഒരിക്കല്‍ മുന്‍ ബാഴ്സലോണ താരവും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരവുമായിരുന്ന ജെറാര്‍ഡ് പിക്വെയും ഈ ചര്‍ച്ചയുടെ ഭാഗമായിരുന്നു.

പിക്വെ മെസിയെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തന്‍ എന്ന് വിശേഷിച്ചപ്പോള്‍ റൊണാള്‍ഡോയെ മനുഷ്യരില്‍ ഏറ്റവും മികച്ചവന്‍ എന്നാണ് പറഞ്ഞത്. ഇതിനൊപ്പം അര്‍ജന്റൈന്‍ താരം ഒരു അന്യഗ്രഹ ജീവിയാണെന്നും ബാഴ്‌സയില്‍ ഒരുമിച്ചുണ്ടായപ്പോള്‍ താരത്തിന്റെ മികവ് താന്‍ കണ്ടിട്ടുണ്ടെന്നും സ്പാനിഷ് ഫുട്‌ബോളര്‍ കൂട്ടിച്ചേര്‍ത്തു. 2024ല്‍ ഒരു അഭിമുഖത്തിലാണ് പിക്വെ മെസിയെയും റൊണാള്‍ഡോയെയും കുറിച്ച് സംസാരിച്ചത്.

Photo: 𝘼𝙇𝙂𝙀𝙍𝙄𝘼𝘾𝙏𝙐𝙁𝙊𝙊𝙏 🇩🇿/x.com

‘ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മനുഷ്യരില്‍ ഏറ്റവും മികച്ചവനാണ്. എന്നാല്‍ ലയണല്‍ മെസി ഇപ്പോഴും മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാണ്. അവനൊരു ഒരു അന്യഗ്രഹജീവിയാണ്, അവന്‍ ഈ ഗ്രഹത്തിലുള്ള ഒരാളല്ല. അവന്‍ എല്ലാ ദിവസവും പരിശീലിക്കുന്നതും അവിശ്വസനീയമായ കാര്യങ്ങള്‍ ചെയ്യുന്നതുമൊക്കെ ഞാന്‍ കണ്ടിട്ടുണ്ട്.

അവനെ പോലെ ദൃഢനിശ്ചയവും വേഗത്തില്‍ ചിന്തിക്കുന്നവനുമായ ഒരാളും ഉണ്ടാകില്ല. പതിമൂന്നാം വയസില്‍ മെസി ബാഴ്സയില്‍ എത്തിയ ലിയോ അക്കാദമിയിലും സീനിയര്‍ ടീമിലും ഒരേ ശൈലിയിലാണ് പന്തുതട്ടിയത്,’ പിക്വെ പറഞ്ഞു.

Content Highlight: Gerard Pique once said Cristiano Ronaldo is best but Lionel Messi is alien

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി