കുട്ടികളില്‍ പൊണ്ണത്തടിയുണ്ടാക്കുന്ന ജീന്‍ കണ്ടെത്തി
Health Tips
കുട്ടികളില്‍ പൊണ്ണത്തടിയുണ്ടാക്കുന്ന ജീന്‍ കണ്ടെത്തി
ന്യൂസ് ഡെസ്‌ക്
Sunday, 26th May 2019, 11:57 pm

കുട്ടികളില്‍ പൊണ്ണത്തടിയ്ക്ക് കാരണമാകുന്ന പൊതുജനിതക ഘടകം ഗവേഷകര്‍ കണ്ടെത്തി.ഒബിസിറ്റി ജേണലില്‍ പ്രസിദ്ധീകരിച്ച കൊളംമ്പിയ യൂനിവേഴ്‌സിറ്റി ഗവേഷകരുടെ പഠനറിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. കുട്ടികളില്‍ അമിതാഹാര പ്രവണത വര്‍ധിപ്പിക്കുന്ന എഫ്ടിഒ എന്ന പ്രത്യേകതരം ഘടകത്തെയാണ് കണ്ടെത്തിയത്.

ജനിതക വ്യതിയാനം കാരണം കുട്ടികള്‍ അമിതാഹാരികളായി മാറുന്നു. ഇതാണ് പിന്നീട് പൊണ്ണത്തടിയിലേക്ക് നയിക്കുന്നത്.പഠനത്തിന്റെ ഉദേശം പൊണ്ണത്തടി സാധ്യതയുള്ള കുട്ടികളെ അതില്‍ നിന്ന് മുക്തരാക്കുന്നതാണെന്ന് ഗവേഷകര്‍ പറഞ്ഞു.

ശരീരഭാരം വര്‍ധിക്കാന്‍ സാധ്യതയുള്ള പെരുമാറ്റവും,ശരീരഘടനയുമൊക്കെ വഴി തിരിച്ചറിഞ്ഞാല്‍ കുട്ടികളിലെ പൊണ്ണത്തടി തടയുന്നതിന് ഈ കണ്ടുപ്പിടുത്തം സഹായിക്കുമെന്ന് യൂനിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ മൈക്കല്‍ റോസെന്‍ബോം പറഞ്ഞു. പൊണ്ണത്തടി വരും മുമ്പ് തന്നെ കുട്ടികളില്‍ അമിതാഹാരരീതി കണ്ടാല്‍ ഇത് മനസിലാക്കാം. അഞ്ചുമുതല്‍ പത്ത് വയസ് പ്രായം വരെയുള്ള കുട്ടികളിലാണ് ഗവേഷണം നടന്നത്.