എഡിറ്റര്‍
എഡിറ്റര്‍
നിവിന്‍ പോളിയെ നായകനാക്കി സിനിമയെടുക്കാന്‍ സത്യത്തില്‍ പേടിയുണ്ട്: ഗീതു മോഹന്‍ദാസ്
എഡിറ്റര്‍
Sunday 22nd January 2017 3:11pm

nivin-geethu

നിവിന്‍ പോളിയെ നായകനാക്കി ഗീതുമോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മുത്തോന്‍. എന്നാല്‍ ചിത്രത്തില്‍ നിവിന്‍പോളിയെ നായകനാക്കുന്നതില്‍ അല്പം ടെന്‍ഷനുണ്ടെന്ന് ഗീതുമോഹന്‍ ദാസ് പറയുന്നു.

നിവിന്‍ പോളിക്ക് ഒരു താരപദവി ഉണ്ട്. ധാരാളം ആരാധകരും ഉണ്ട്. അവരെയൊക്കെ തൃപ്തിപ്പെടുത്തുന്ന സിനിമയാകണം മൂത്തോന്‍ എന്നു തന്നെയാണു വിചാരിക്കുന്നത്. അതുകൊണ്ട് തന്നെ ടെന്‍ഷന്‍ ഇല്ലാതെയില്ല- ഗീതു പറയുന്നു.

ക്യാരക്ടറിന് ഏറ്റവും അനുയോജ്യനായ നടന്‍ എന്നു തോന്നിയതുകൊണ്ടാണു നിവിന്‍ പോളിയെ തിരഞ്ഞെടുത്തത്. കുറെ ഫീല്‍ ഗുഡ് സിനിമകള്‍ ചെയ്ത നടനുമാണ് നിവിന്‍.


ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇത്രയും വൈറലാകുമെന്നു സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നതല്ല. ഫോട്ടോ ഷൂട്ട് കഴിഞ്ഞ് ഫെയ്‌സ് ബുക്കില്‍ പോസ്റ്റിട്ടു. കുറച്ചധികം കമന്റ്സും ലൈക്കും വരുമായിരിക്കും എന്നേ പ്രതീക്ഷിച്ചിരുന്നുള്ളൂ. ഫസ്റ്റ് ലുക്ക് പോസ്റ്ററിനു കിട്ടിയ സ്വീകാര്യത സിനിമയ്ക്കും ഉണ്ടാകട്ടെയെന്നാണ് ആഗ്രഹമെന്നും ഗീതുമോഹന്‍ദാസ് പറയുന്നു.- മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു ഗീതുവിന്റെ പരാമര്‍ശം.

എനിക്കു പറയാനുള്ള കാര്യങ്ങള്‍ സിനിമയിലൂടെ പറയുക എന്നതാണ് ആഗ്രഹം.അഭിനേത്രി എന്ന നിലയിലാണെങ്കിലും ഫിലിം മേക്കര്‍ എന്ന നിലയിലാണെങ്കിലും സ്വന്തം സിനിമയ്ക്കു വലിയ ഹൈപ്പ് കൊടുക്കാത്ത ആളാണ് താനെന്നും ഗീതുമോഹന്‍ദാസ് പറയുന്നു.

Advertisement