ഗസയിൽ കൊല്ലപ്പെട്ടത് 62,000ത്തോളം പേർ, പുതുക്കിയ കണക്ക് പുറത്ത് വിട്ട് ഗസ ആരോഗ്യ മന്ത്രാലയം
World News
ഗസയിൽ കൊല്ലപ്പെട്ടത് 62,000ത്തോളം പേർ, പുതുക്കിയ കണക്ക് പുറത്ത് വിട്ട് ഗസ ആരോഗ്യ മന്ത്രാലയം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 4th February 2025, 9:17 am
ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം ഏകദേശം 62,000 പേർ കൊല്ലപ്പെട്ടു. പുറത്ത് വന്ന പുതിയ കണക്ക് ഈ മാസം ആദ്യം ലാൻസെറ്റ് മെഡിക്കൽ ജേണൽ പ്രസിദ്ധീകരിച്ച മരണസംഖ്യയുമായി പൊരുത്തപ്പെടുന്നു. ഇസ്രഈലിന്റെ വംശഹത്യയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം , യുദ്ധത്തിന്റെ ആദ്യ ഒമ്പത് മാസങ്ങളിൽ ആരോഗ്യ മന്ത്രാലയം രേഖപ്പെടുത്തിയ മരണ സംഖ്യയേക്കാൾ 40 ശതമാനം കൂടുതലാണെന്ന് ഈ കണക്കുകൾ തെളിയിക്കുന്നു.

ഗാസ: ഗസയിൽ കൊല്ലപ്പെട്ടവരുടെ പുതുക്കിയ കണക്കുവിവരങ്ങൾ പുറത്ത് വിട്ട് ഗസ ആരോഗ്യ മന്ത്രാലയം. 2023 ഒക്ടോബർ ഏഴുമുതൽ ഇസ്രഈൽ ആക്രമണത്തിൽ 61,709 ഗസ നിവാസികൾ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 47,498 പേരുടെ മരണമാണ്‌ ഇതുവരെ സ്ഥിരീകരിച്ചിരുന്നത്‌. വെടിനിർത്തലിനെ തുടർന്ന്‌ നടത്തിയ തിരച്ചിലിൽ നിരവധി മൃതദേഹങ്ങൾ ലഭിച്ചു.

ഏറ്റവും കുറഞ്ഞത് 14,222 പേരെങ്കിലും ഇത്തരത്തിൽ കെട്ടിടങ്ങൾക്കടിയിൽ കുടുങ്ങി മരിച്ചതായാണ് കണക്കാക്കപ്പെടുന്നത്.

സംഘർഷത്തിൽ കൊല്ലപ്പെട്ട ഫലസ്തീനികളിൽ 76 ശതമാനത്തോളം പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്ത് മെഡിക്കൽ സെന്ററുകളിലേക്ക് എത്തിച്ചിട്ടുണ്ടെന്ന് ഗസ ഗവൺമെന്റ് ഇൻഫർമേഷൻ ഓഫീസ് മേധാവി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എങ്കിലും കുറഞ്ഞത് 14,222 പേരെങ്കിലും ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിലോ രക്ഷാപ്രവർത്തകർക്ക് എത്തിപ്പെടാൻ കഴിയാത്ത സ്ഥലങ്ങളിലോ കുടുങ്ങിക്കിടക്കുന്നതായി കരുതപ്പെടുന്നു.

മരണസംഖ്യയിൽ 214 നവജാത ശിശുക്കൾ ഉൾപ്പെടെ 17,881 കുട്ടികളും ഉൾപ്പെടുന്നുവെന്ന് ഗസ ഗവൺമെന്റ് ഇൻഫർമേഷൻ ഓഫീസ് മേധാവി മാധ്യമങ്ങളോട് പറഞ്ഞു.

ജനുവരി 19 ന് ഇസ്രഈലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതിനുശേഷം, ഗസ സിവിൽ ഡിഫൻസിന് കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്താൻ കഴിഞ്ഞു.

 

ഗസയിൽ ഇസ്രഈൽ വംശഹത്യ നടത്തി. അതിന്റെ ഉത്തരവാദിത്വം ഇസ്രഈൽ സർക്കാർ ഏറ്റെടുക്കണം. അതേസമയം ഗസയിലേക്ക്‌ കൂടുതൽ സഹായം എത്തിക്കാൻ ഖത്തർ എയർ ബ്രിഗേഡ്‌ രൂപീകരിച്ചിട്ടുണ്ട്. റഫ അതിർത്തിവഴി കൂടുതൽ രോഗികളെ ചികിത്സയ്ക്കായി പുറത്തേക്ക്‌ കൊണ്ടുപോകാനും നടപടിയായിട്ടുണ്ട്.

ആംനെസ്റ്റി ഇന്റർനാഷണൽ സെക്രട്ടറി ജനറൽ ആഗ്നസ്‌ കല്ലമാർഡ്‌

 

ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം ഏകദേശം 62,000 പേർ കൊല്ലപ്പെട്ടു. പുറത്ത് വന്ന പുതിയ കണക്ക് ഈ മാസം ആദ്യം ലാൻസെറ്റ് മെഡിക്കൽ ജേണൽ പ്രസിദ്ധീകരിച്ച മരണസംഖ്യയുമായി പൊരുത്തപ്പെടുന്നു. ഇസ്രഈലിന്റെ വംശഹത്യയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം , യുദ്ധത്തിന്റെ ആദ്യ ഒമ്പത് മാസങ്ങളിൽ ആരോഗ്യ മന്ത്രാലയം രേഖപ്പെടുത്തിയ മരണ സംഖ്യയേക്കാൾ 40 ശതമാനം കൂടുതലാണെന്ന് ഈ കണക്കുകൾ തെളിയിക്കുന്നു.

എങ്കിലും ഗസയിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം ഈ കണക്കുകളേക്കാൾ വളരെ കൂടുതലായിരിക്കാം എന്നും നിരവധി വിദഗ്ദർ അഭിപ്രായപ്പെടുന്നുണ്ട്. കാരണം ആരോഗ്യം, വൈദ്യുതി, വെള്ളം, ശുചിത്വ സംവിധാനങ്ങൾ ഉൾപ്പെടെയുള്ള സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾ ഇസ്രഈൽ മനഃപൂർവ്വം നശിപ്പിച്ചതും സാഹായങ്ങൾ എൻക്ലേവിലേക്ക് പ്രവേശിക്കാൻ അനുവദിക്കാതിരുന്നതും മൂലം നിരവധി മരണങ്ങൾ ഉണ്ടായിട്ടുണ്ട്.

കഴിഞ്ഞ വർഷം ജൂണിൽ ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പരോക്ഷമായ കാരണങ്ങൾ മൂലം മരണപ്പെട്ടവരുടെ എണ്ണം കൂടി കണക്ക് കൂട്ടുമ്പോൾ കൊല്ലപ്പെട്ടവരുടെ എണ്ണം 1,86,000 അല്ലെങ്കിൽ അതിൽ കൂടുതലായി ഉയരുമെന്ന് പറയുന്നു.

മരണസംഖ്യ ഉയർന്നതിൽ അത്‌ഭുതമില്ലെന്ന്‌ ആംനെസ്റ്റി ഇന്റർനാഷണൽ സെക്രട്ടറി ജനറൽ ആഗ്നസ്‌ കല്ലമാർഡ്‌ പറഞ്ഞു. ഗസയിൽ ഇസ്രഈൽ വംശഹത്യ നടത്തിയെന്നും അതിന്റെ ഉത്തരവാദിത്വം ഇസ്രഈൽ സർക്കാർ ഏറ്റെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു. അതേസമയം, ഗസയിലേക്ക്‌ കൂടുതൽ സഹായം എത്തിക്കാൻ ഖത്തർ എയർ ബ്രിഗേഡ്‌ രൂപീകരിച്ചു. റഫ അതിർത്തിവഴി കൂടുതൽ രോഗികളെ ചികിത്സയ്ക്കായി പുറത്തേക്ക്‌ കൊണ്ടുപോകാനും നടപടിയായിട്ടുണ്ട്.

അതിനിടെ രണ്ടാംഘട്ട ചർച്ചയ്ക്ക് തയ്യാറാണെന്ന് ഹമാസ് അറിയിച്ചിട്ടുണ്ട്. എന്നാൽ വാഷിങ്‌ടണിലുള്ള ഇസ്രഈൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ചർച്ചയ്ക്ക് സംഘത്തെ അയക്കില്ലെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.

അതേസമയം മാതൃരാജ്യത്തുനിന്ന് കുടിയൊഴിപ്പിച്ച് മറ്റ് രാജ്യങ്ങളിലേക്ക് നാടുകടത്താനുള്ള ഒരു നിർദേശവും പലസ്തീൻ അംഗീകരിക്കില്ലെന്ന് പലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ് വ്യക്തമാക്കി. ഗസയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിനുശേഷം വെസ്‌റ്റ് ബാങ്കിലേക്ക് കൂടുതൽ ആക്രമണം അഴിച്ചുവിട്ട അമേരിക്കയുടെ നടപടിയെയും അദ്ദേഹം വിമർശിച്ചു.

 

Content Highlight: Gaza death toll surges by over 14,000 as rescuers find more bodies under rubble