'സിനിമയില്ലെങ്കിലും കുഴപ്പമില്ല, ഞാന്‍ യൂട്യൂബ് ചാനല്‍ തുടങ്ങും': ഗായത്രി സുരേഷ്
Entertainment news
'സിനിമയില്ലെങ്കിലും കുഴപ്പമില്ല, ഞാന്‍ യൂട്യൂബ് ചാനല്‍ തുടങ്ങും': ഗായത്രി സുരേഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 16th June 2022, 8:12 pm

ജമ്നപ്യാരി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ താരമാണ് ഗായത്രി സുരേഷ്. തന്റെ സംസാര ശൈലികൊണ്ടും ശബ്ദം കൊണ്ടുമെല്ലാം എന്നുമൊരു വ്യത്യസ്തത കാത്തുസൂക്ഷിക്കാന്‍ താരത്തിന് സാധിക്കാറുണ്ട്. സിനിമ എന്നതിലുപരി സോഷ്യല്‍മീഡിയയിലും സജീവമായ താരം വ്യത്യസ്ത വിഷയങ്ങളോടുള്ള തന്റെ പ്രതികരണം അറിയിക്കാറുണ്ട്.

ഇപ്പോഴിതാ തന്റെ സിനിമകളെ കുറിച്ചും കരിയറിനെ കുറിച്ചുമെല്ലാം ഗായത്രി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. ബിഹൈയിന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

‘സിനിമ ഇല്ലെങ്കിലും ഞാന്‍ വേറെ വഴി കണ്ടു വെച്ചിട്ടുണ്ട്, ഞാന്‍ യൂട്യൂബ് ചാനല്‍ തുടങ്ങും. നല്ല നല്ല കണ്ടെന്റ് ചെയ്യും യൂട്യൂബ് ചാനല്‍ തുടങ്ങിയാല്‍ നമ്മള്‍ ആണ് അവിടെ രാജാവ് നമ്മുക്ക് ഇഷ്ടമുള്ള കണ്ടെന്റ് ഉണ്ടാകാം. വേണമെങ്കില്‍ നമ്മുക്ക് ലോക പ്രശസ്തര്‍ വരെയാകാം. സിനിമയാണെങ്കില്‍ ബാക്കിയുള്ളവരുടെ വിളിക്ക് നമ്മള്‍ കാത്ത് നില്‍ക്കണം, പലരുടെയും താളത്തിന് അനുസരിച്ച് തുള്ളണം, ഇന്റീമേറ്റ് സീന്‍ ചെയ്യണം’: ഗായത്രി പറയുന്നു.

തന്റെ വാല്യൂസ് കളഞ്ഞ് ഒന്നിഞ്ഞും താന്‍ തയ്യാറല്ലെന്നും ഒരുപാട് പേര്‍ കോംപ്രമൈസിന് തയ്യാറാണോയെന്ന് ചോദിക്കാറുണ്ട്, അതിനൊന്നും ഞാന്‍ തയ്യാറല്ലെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു.

Content Highlight : Gayathri suresh says that she start a youtube channel if she did not get movies