ഏഷ്യാനെറ്റിലെ പരസ്‌പരം എന്ന സീരിയലിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ഗായത്രി അരുൺ. ദീപ്തി ഐ. പി. എസ് എന്ന കഥാപത്രം ഇന്നും ഓരോ മലയാളിയുടെയും മനസിലുണ്ട്. നിലവിൽ തിയേറ്ററിൽ മികച്ച പ്രകടനം കാഴ്ച്ച വെക്കുന്ന മമ്മൂട്ടി ചിത്രമായ കളങ്കാവലിലും ഗായത്രി ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു. ഇന്നത്തെ കാലത്തും സ്ത്രീകൾ നേരിടുന്ന ബോഡി ഷേയിമിങ്ങിനെതിരെ സംസാരിക്കുകയാണ് ഗായത്രി. മൈൽസ്റ്റോൺ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഈ കാര്യം വ്യക്തമാക്കിയത്.
‘ബോഡി ഷേയിമിങ്ങിനെ ഞങ്ങളുടെ ജനറേഷൻ നോർമലൈസ് ചെയ്തു വന്ന ഒരു സംഭവമാണ്. എന്നാൽ ഇപ്പോഴത്തെ ജനറേഷൻ അതിൽ നിന്നും വ്യത്യസ്‌തരാണ്. അവർ അതിനെതിരെയെല്ലാം പ്രതികരിക്കുന്ന കുട്ടികളാണ്. ബോഡി ഷേയിമിങ്ങ് തെറ്റാണെന്നും ആർക്കെതിരെയും അങ്ങനെ സംസാരിക്കരുത് എന്നറിയാത്ത സമൂഹമാണ് പണ്ടുള്ളവർ. അവർക്ക് പ്രോപ്പർ ആയ അവേർനെസ്സ് കൊടുത്താൽ മാത്രമേ ഇത്തരം ഒരു പ്രശ്നം സമൂഹത്തിൽ ആരും നേരിടാതിരിക്കു,’ ഗായത്രി പറഞ്ഞു.
തന്റെ മകളെല്ലാം എന്ത് തെറ്റ് കണ്ടാലും റിയാക്ട് ചെയ്യുന്നവരാണ്. ബോഡി ഷേയിമിങ്ങ് ഒരു ശീലമാക്കിയ സമൂഹമാണ് നമുക്കുള്ളത്. ജനറേഷൻ മാറുന്നതിനനുസരിച്ച് ആ കാഴ്ചപ്പാടും മാറി വരേണ്ടതാണെന്നും താരം പറഞ്ഞു. ഒരു വ്യക്തിയെ കണ്ടാൽ ഒരു തമാശ രീതിപോലെയാണ് അവരുടെ ബോഡിയെ കുറിച്ച് സംസാരിക്കുക. അത് ആ വ്യക്തിയെ എങ്ങനെ ബാധിക്കുന്നു എന്ന് ആരും ചിന്തിക്കുന്നില്ല ഗായത്രി പറഞ്ഞു.
മുതിർന്നവർ ആയാൽ പോലും തെറ്റ് എന്ത് ശെരിയെന്ത് എന്ന് പഠിപ്പിക്കേണ്ടതുണ്ടെന്നും താരം പറഞ്ഞു. വാർത്താസമ്മേളനത്തിനിടെ നടി ഗൗരി കിഷന് നേരെയുണ്ടായ അതിക്രമത്തിന് താരം ഉചിതമായ മറുപടിയാണ് നൽകിയതെന്നും ഗായത്രി കൂട്ടിച്ചേർത്തു.
2017 ൽ പുറത്തിറങ്ങിയ സർവോപരി പാലാക്കാരൻ ആണ് താരത്തിന്റെ ആദ്യ ചിത്രം. ജിതിൻ കെ. ജോസ് സംവിധാനം ചെയ്ത കളങ്കാവൽ മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ സിനിമയാണിത്. മമ്മൂട്ടി പ്രതിനായകനും വിനായകൻ നായകനുമായുള്ള സിനിമയിൽ ഇരുപത്തൊന്നോളം നായികമാർ ഉണ്ടായിരുന്നു.
Content Highlight: Gayathri Arun speaks out against body shaming