
ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസിലെ പ്രിയ നായികയായ ഗൗതമി നായര്‍ വീണ്ടും ഒരു നാടന്‍ പെണ്‍കുട്ടിയായി മലയാളത്തിന്റെ വെള്ളിത്തിരയില്‍ വീണ്ടുമെത്തുന്നു.
സുദേവ് നായര്‍ സംവിധാനം ചെയ്യുന്ന കാമ്പസ് ഡയറി എന്ന ചിത്രത്തില്‍ ഒരു ബ്രാഹ്മിണ പെണ്‍കുട്ടിയായാണ് ഗൗതമി എത്തുന്നത്.
ക്രിഷ്ണപ്രിയ എന്നാണ് കഥാപാത്രത്തിന്റെ പേര്. ജോയ് മാത്യു, സുരാജ് വെഞ്ഞാറമ്മൂട്, സുനില്‍ സുഗത, മറിമായം ശ്രീകുമാര്‍ എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സുദേവിന്റെ ചിത്രത്തില്‍ അഭിനയിക്കാനായതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഗൗതമി പറയുന്നു. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും പഠിച്ചിറങ്ങിയ അദ്ദേഹത്തില്‍ നിന്നും ഏറെ കാര്യങ്ങള്‍ മനസിലാക്കാനുണ്ടെന്നും ഗൗതമി പറഞ്ഞു.
പഠനകാര്യങ്ങളില്‍ ശ്രദ്ധിക്കാനായാണ് രണ്ട് വര്‍ഷം മാറിനിന്നതെന്നും സൈക്കോളജിയില്‍ ബിരുദം പൂര്‍ത്തിയാക്കിയെന്നും ഇതേ വിഷയത്തില്‍ ബിരുദാനന്തരബിരുദം ചെയ്യാനാണ് താത്പര്യമെന്നും ഗൗതമി പറയുന്നു.
