വിക്കറ്റില്‍ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല; പ്രോട്ടിയാസിനെതിരായ തോല്‍വിയില്‍ പ്രതികരിച്ച് ഗംഭീര്‍
Cricket
വിക്കറ്റില്‍ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല; പ്രോട്ടിയാസിനെതിരായ തോല്‍വിയില്‍ പ്രതികരിച്ച് ഗംഭീര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 16th November 2025, 5:36 pm

കൊല്‍ക്കത്തയില്‍ നടന്ന ടെസ്റ്റില്‍ പ്രോട്ടിയാസിനെതിരെ ഇന്ത്യ പരാജയപ്പെട്ടിരുന്നു. മത്സരത്തില്‍ 30 റണ്‍സിന്റെ വിജയമാണ് തെംബ ബാവുമയും സംഘവും സ്വന്തമാക്കിയത്. പ്രോട്ടിയാസ് ഉയര്‍ത്തിയ 124 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 93 റണ്‍സിന് പുറത്താവുകയായിരുന്നു. അതോടെ 15 വര്‍ഷത്തിന് ശേഷം ഇന്ത്യയില്‍ ഒരു ടെസ്റ്റ് മത്സരം ജയിക്കാന്‍ സൗത്ത് ആഫ്രിക്കക്ക് സാധിച്ചു.

നിര്‍ണായകമായ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ താരങ്ങള്‍ റണ്‍സ് നേടുന്നതില്‍ പരാജയപ്പെടുകയായിരുന്നു. ഇതോടെ തോല്‍വിയില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യയുടെ പരിശീലകന്‍ ഗൗതം ഗംഭീര്‍.

മത്സരത്തിനൊരുക്കിയ വിക്കറ്റിന് ഒരു പ്രശ്‌നവുമില്ലായിരുന്നു എന്നും പ്രോട്ടിയാസ് ക്യാപ്റ്റനും വാഷിങ്ടണ്‍ സുന്ദറുമടക്കമുള്ള താരങ്ങള്‍ റണ്‍സ് നേടിയെന്നും ഗംഭീര്‍ പറഞ്ഞു. മാത്രമല്ല മത്സരത്തില്‍ 40 വിക്കറ്റോളം വീഴ്ത്തിയത് സീമര്‍മാരാണെന്നും ഗംഭീര്‍ പറഞ്ഞു.

മത്സരത്തിനൊരുക്കിയ വിക്കറ്റിന് ഒരു പ്രശ്‌നവുമില്ലായിരുന്നു എന്നും പ്രോട്ടിയാസ് ക്യാപ്റ്റനും വാഷിങ്ടണ്‍ സുന്ദറുമടക്കമുള്ള താരങ്ങള്‍ റണ്‍സ് നേടിയെന്നും ഗംഭീര്‍ പറഞ്ഞു. മാത്രമല്ല മത്സരത്തില്‍ 40 വിക്കറ്റോളം വീഴ്ത്തിയത് സീമര്‍മാരാണെന്നും ഗംഭീര്‍ പറഞ്ഞു. മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗംഭീര്‍.

വാഷിങ്ടണ്‍ സുന്ദറാണ് ടീമിനായി പിടിച്ച് നിന്നത്. 92 പന്തില്‍ 31 റണ്‍സെടുത്താണ് സുന്ദര്‍ മടങ്ങിയത്.
രവീന്ദ്ര ജഡേജ 26 പന്തില്‍ 18 റണ്‍സും അക്‌സര്‍ പട്ടേല്‍ 17 പന്തില്‍ 26 റണ്‍സും എടുത്ത് ഇന്ത്യയുടെ സ്‌കോര്‍ ഉയര്‍ത്താന്‍ സഹായിച്ചു. മറ്റാര്‍ക്കും സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചിരുന്നില്ല. പരിക്കേറ്റ ക്യാപ്റ്റന്‍ ഗില്‍ ബാറ്റിങ്ങിന് ഇറങ്ങാത്തതിനാല്‍ സൗത്ത് ആഫ്രിക്ക വിജയം ഉറപ്പിക്കുകയായിരുന്നു.

Content Highlight: Gautham Gambhir Talking About India’s Lose Against South Africa