ഞാന്‍ കട്ട് വിളിച്ച ഉടന്‍ സമീറേട്ടനും ലാലു അങ്കിളും തെറി വിളിക്കാന്‍ തുടങ്ങി, ഫുള്‍ ജഗപൊക; ഡയമണ്ട് നെക്ലേസിന്റെ ഓര്‍മകള്‍ പറഞ്ഞ് ഗൗതമി
Entertainment news
ഞാന്‍ കട്ട് വിളിച്ച ഉടന്‍ സമീറേട്ടനും ലാലു അങ്കിളും തെറി വിളിക്കാന്‍ തുടങ്ങി, ഫുള്‍ ജഗപൊക; ഡയമണ്ട് നെക്ലേസിന്റെ ഓര്‍മകള്‍ പറഞ്ഞ് ഗൗതമി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 21st May 2022, 9:49 am

സെക്കന്‍ഡ് ഷോ എന്ന സിനിമയിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച താരമാണ് ഗൗതമി നായര്‍. പിന്നീട് ലാല്‍ജോസ് ചിത്രം ഡയമണ്ട് നെക്ലേസിലെ അഭിനയത്തിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിമാരിലൊരാളായി ഗൗതമി മാറി.

ഡയമണ്ട് നെക്ലേസില്‍ അഭിനയിക്കുന്ന സമയത്തെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ജിന്‍ജര്‍ മീഡിയ എന്റര്‍ടെയിന്‍മെന്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ താരം.

ഏതെങ്കിലും സിനിമയുടെ ലൊക്കേഷനില്‍ നിന്നും വഴക്ക് കേട്ടിട്ടുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.

”കേട്ടിട്ടുണ്ട്. നല്ലോണം കിട്ടിയത് ഡയമണ്ട് നെക്ലേസിന്റെ ലൊക്കേഷനില്‍ നിന്നാണ്. ‘തൊട്ട് തൊട്ട്’ എന്ന പാട്ട് എടുക്കുന്നതിനിടെയായിരുന്നു.

പുള്ളിക്കാരിയുടെ ബെല്ലി ഡാന്‍സിന്റെ പരിപാടിയുണ്ടല്ലോ. അതിനിടക്ക് ഞാന്‍ എന്തോ തെറ്റിച്ചപ്പോള്‍ ഞാന്‍ തന്നെ കട്ട് വിളിച്ചു. സമീറേട്ടന്‍ (ചിത്രത്തിന്റെ ക്യാമറാമാനായിരുന്ന സമീര്‍ താഹിര്‍) തെറി പറയാന്‍ തുടങ്ങി ലാലു അങ്കിള്‍ (സംവിധായകന്‍ ലാല്‍ ജോസ്) തെറി വിളിക്കാന്‍ തുടങ്ങി, ഫുള്‍ ജഗപൊക.

ഞാന്‍ ഫുള്‍ കരച്ചിലായി. പിന്നെ എങ്ങനെയൊക്കെയോ ഓക്കെയായി ഷൂട്ട് ചെയ്യാന്‍ തുടങ്ങി. എന്തായാലും ഫുള്‍ സെറ്റ് അടിപൊളിയായിരുന്നു,” ഗൗതമി പറഞ്ഞു.

എന്നാല്‍ വിവാഹത്തിന് ശേഷം, തന്റെ ജോലി കൂടെ കാരണം സിനിമയില്‍ നിന്നും ഒരു ബ്രേക്ക് എടുത്തിരുന്ന ഗൗതമി, ആറു വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇപ്പോള്‍ പ്രജേഷ് സെന്‍- ജയസൂര്യ ചിത്രം മേരി ആവാസ് സുനോയിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.

ക്യാപ്റ്റന്‍, വെള്ളം എന്നീ സിനിമകള്‍ക്ക് ശേഷം ജയസൂര്യയെ നായകനാക്കി പ്രജേഷ് സെന്‍ സംവിധാനം ചെയ്ത സിനിമയാണ് മേരി ആവാസ് സുനോ.

മഞ്ജു വാര്യരും ജയസൂര്യയും ആദ്യമായി ഒന്നിച്ചഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. നടി ശിവദയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Content Highlight: Gautami Nair about an experience from Diamond Necklace movie with Lal Jose and Sameer Thahir