ഇത് ധീര ജവാന്‍മാര്‍ക്കുള്ള ട്രിബ്യൂട്ട്: മേജറിലെ പുതിയ ഗാനം
Entertainment news
ഇത് ധീര ജവാന്‍മാര്‍ക്കുള്ള ട്രിബ്യൂട്ട്: മേജറിലെ പുതിയ ഗാനം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 2nd June 2022, 1:18 pm

മേജര്‍ സന്ദീപ് ഉണ്ണി കൃഷ്ണന്റെ കഥ പറയുന്ന മേജറിലെ പുതിയ ഗാനം പുറത്ത്. ജനഗണമന എന്ന ഗാനം സീ മ്യൂസിക് സൗത്തിലൂടെയാണ് റിലീസ് ചെയ്തത്. സൈനിക സേവനത്തിനായി പോകുന്നതും മുംബൈ ഭീകരാക്രമണവുമാണ് ഗാനത്തില്‍ കാണിച്ചിരിക്കുന്നത്.

ശ്രീചരണ്‍ പകാല സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് തോജന്‍ ടോബിയാണ്.

പതിനാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉണ്ടായ മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥ പറയുന്ന ചിത്രമായ മേജര്‍ ജൂണ്‍ മൂന്നിനാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്.

അദിവി ശേഷ് ആണ് സന്ദീപ് ഉണ്ണികൃഷ്ണന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശശി കിരണ്‍ ടിക്ക സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് നടന്‍ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി. മഹേഷ് ബാബു എന്റര്‍ടെയ്ന്‍മെന്റ്സും സോണി പിക്ചേഴ്സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ്.

ഹിന്ദിയിലും തെലുങ്കിലും മലയാളത്തിലുമായി ഒരുങ്ങുന്ന ചിത്രത്തില്‍ ശോഭിത ധൂലിപാല, സെയ് മഞ്ജരേക്കര്‍, പ്രകാശ് രാജ്, രേവതി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പി.ആര്‍.ഒ.- ആതിര ദില്‍ജിത്.

Content Highlights: Ganaganamana song from major movie portraying the life of major sandeep unnikrishnan