എഡിറ്റര്‍
എഡിറ്റര്‍
‘ഉബ്ലാങ്കണ്ടി’ വര്‍ത്തമാനം പറയുന്നവരെ പ്രകോപിപ്പിക്കുന്ന പച്ചബ്ലൗസ്
എഡിറ്റര്‍
Sunday 9th June 2013 2:19pm

വര്‍ത്തമാനകാലത്തെ രാഷ്ട്രീയവും സംസ്‌കാരവും ചരിത്രവുമാണ് ഈ കുറിപ്പുകളുടെ ആശയലോകം. നവീകരിക്കുകയും നമ്മളറിയുകയും അറിഞ്ഞുകൊണ്ടുതന്നെ അവഗണിക്കുകയും ചെയ്യുന്ന ഒരുപാട് സമസ്യകളാണ് ഈ കുറിപ്പുകളിലൂടെ നിര്‍ദ്ധാരണം ചെയ്യപ്പെടുന്നത്. ജി.പി രാമചന്ദ്രന്റെ പച്ചബ്ലൗസ് എന്ന പുസ്തകത്തിന് കെ.ഇ.എന്‍ എഴുതിയ അവതാരിക.


pachablouse-580-i

lineബുക്‌ന്യൂസ് /കെ.ഇ.എന്‍
line

പുസ്തകം: പച്ചബ്ലൗസ്

എഴുത്തുകാരന്‍ :  ജി.പി രാമചന്ദ്രന്‍
വിഭാഗം:ഉപന്യാസങ്ങള്‍
പേജ്: 170
വില: 130 രൂപ
പ്രസാധകര്‍: പ്രോഗ്രസ് ബുക്‌സ്, കോഴിക്കോട്.


K.E.N.-Kunhamadജി പി ‘വലതുപക്ഷ’ വിമര്‍ശനത്തോടൊപ്പം ഇടതുപക്ഷത്തുറച്ചു നില്‍ക്കുന്നവരുടെ വലതുപക്ഷവ്യതിയാനങ്ങളെയും വിമര്‍ശനവിധേയമാക്കുന്നുണ്ട്. ഇ പി രാജഗോപാലന്‍, ഡോ. സുനില്‍ പി ഇളയിടം, ഡോ. ആസാദ്, ആര്യാടന്‍ ഷൗക്കത്ത്, ഇന്ദുമേനോന്‍ തുടങ്ങി വ്യത്യസ്ത തലങ്ങളില്‍ ശ്രദ്ധേയമായ സാംസ്‌കാരിക ഇടപെടല്‍ നിര്‍വ്വഹിക്കുന്നവരുടെ മൃദുഹിന്ദുത്വ നിലപാടുകളെയാണ് ജി പി സൂക്ഷ്മവിശകലനത്തിന് വിധേയമാക്കുന്നത്.

Ads By Google

‘ഒളിച്ചുകടത്തുക’ തുടങ്ങിയ പദങ്ങളുടെ പിറകില്‍ സ്വയം ഒളിച്ചുകൊണ്ടോ, ‘മുഖ്യാധാരാ മാധ്യമങ്ങള്‍’ ഉല്പാദിപ്പിക്കുന്ന ആശയപരിസരങ്ങളില്‍ ആവേശപൂര്‍വ്വം പങ്കെടുത്തുകൊണ്ടോ, ഇടതുപക്ഷ നൈതികതയെത്തന്നെ ശിഥിലമാക്കും വിധം അതിഭാവുകത്വമാര്‍ന്നോ അല്ല, ജി പി സ്വന്തം വിമര്‍ശനം വികസിപ്പിക്കുന്നത്. ഐക്യത്തിന്നകത്ത് ആരോഗ്യകരമായ ഒരു ആശയസമരം എങ്ങിനെ വികസിപ്പിക്കാന്‍ കഴിയും എന്ന് സര്‍വ്വര്‍ക്കും ബോധ്യമാകും വിധമാണ്, ജി പി സ്വന്തം ഇടപെടലുകള്‍ വികസിപ്പിക്കുന്നത്.

”ഐക്യകേരളത്തിന്റെ ഉദ്ഗ്രഥനത്തിന് വിഘാതമായി ഒരു പച്ചബ്ലൗസ് കടന്നുവന്നിരിക്കുന്നു. കേരളത്തിന്റെ ഔദ്യേഗികവേഷം പുരുഷന്മാര്‍ക്ക് ഡബിള്‍ വേഷ്ടി മുണ്ടും നേരിയതും, സ്ത്രീകള്‍ക്ക് സെറ്റുമുണ്ടും ബ്ലൗസും മറ്റുമാണെന്ന് സര്‍ക്കാരുത്തരവ് വഴിയും അല്ലാതെയും സ്ഥിരീകരിച്ചിട്ടുള്ളതാണ്. രണ്ടുമൂന്നു വര്‍ഷം മുമ്പ് സ്വതന്ത്ര ഇന്ത്യയില്‍പെട്ട ഐക്യകേരളം എന്ന ഭാഷാസംസ്ഥാനത്തില്‍ ഒരു സര്‍ക്കാരുത്തരവ് കുറെയധികം കേന്ദ്രങ്ങളില്‍ കല്ലില്‍ കൊത്തിവെക്കുകയുണ്ടായി.മുണ്ട്, സാരി മറ്റു പരമ്പരാഗത വേഷം എന്ന എടുത്തെഴുത്താണ് സംഭ്രമജനകം.

ഏതു പാരമ്പര്യം? ആരുടെ പാരമ്പര്യം? അതിരൂക്ഷമായ അടിച്ചമര്‍ത്തലുകളില്‍നിന്നും അടിമത്തത്തില്‍നിന്നും വിടുതിനേടി, മാന്യമായ ഒരു വര്‍ണശബള വേഷമണിയുന്ന മുഴുവന്‍ കേരളീയരെയും സാങ്കല്‍പികവും ആദര്‍ശവത്ക്കരിക്കപ്പെട്ടതുമായ ഭൂതകാലവ്യാമോഹത്തിലേക്ക് കീഴ്‌പ്പെടുത്തുന്നതാണ് ഈ പാരമ്പര്യ പ്രയോഗം. സത്യത്തില്‍ ഈ പാരമ്പര്യം വിശദീകരിക്കപ്പെടാതെ വിശദീകരിക്കുന്നതിനാല്‍, ഐക്യകേരളം തന്നെ ഒലിച്ചുപോയിരിക്കുന്നു എന്നും നിരീക്ഷിക്കാം.

വിശേഷദിവസങ്ങളിലെ പരമ്പരാഗതവേഷം എന്ന പ്രയോഗവും ഒന്ന് അപഗ്രഥിച്ചു നോക്കാം. സ്‌കൂള്‍ യുവജനോത്സവത്തിലെ ഒരു സുപ്രധാന ഇനമായ കൈകൊട്ടിക്കളി അഥവാ തിരുവാതിരക്കളി എന്ന വിശേഷത്തിലണിയുന്ന പരമ്പരാഗത വേഷത്തിനടിയിലുള്ള ഒന്നര എന്ന അടിവസ്ത്രം ജഡ്ജുമാര്‍ തങ്ങളുടെ കണ്ണുകളിലെ സ്‌കാനര്‍വെച്ച് പരിശോധിക്കണമെന്നാണ് കീഴ്‌വഴക്കം. ഏതെങ്കിലുമൊരു പെണ്‍കുട്ടി ഒന്നരക്കു പകരം പാന്റീസാണ് അണിഞ്ഞിരിക്കുന്നതെങ്കില്‍ ആ ടീമിനെ ഔട്ടാക്കും. അതോടെ കേരളകല തകര്‍ന്നു തരിപ്പണമാകുകയും ചെയ്യും.”(ജി പി).

പച്ചബ്ലൗസ് ഒരു പുസ്തകത്തെ സംബന്ധിച്ചിടത്തോളം ഒരപൂര്‍വ്വ തലക്കെട്ടാണ്. അതിസാധാരണത്വം കൊണ്ടത് സ്വയം അസാധാരണത്വം ആര്‍ജിച്ചിരിക്കുന്നു. പ്രഛന്ന ആഢ്യഭാവനക്കെതിരെയുള്ള ഒരു കിടിലന്‍ കീഴാള പ്രതിരോധവീര്യമാണതില്‍ കുതറുന്നത്. സമകാലീനതയെ മാത്രമല്ല, സര്‍വ്വ കാലങ്ങളെയുമാണത് അഗാധമായി സ്പര്‍ശിക്കുന്നത്.

സവര്‍ണപ്രത്യയശാസ്ത്രത്തെ അസ്വസ്ഥപ്പെടുത്തുന്ന ഒരെതിരിടല്‍ ശക്തിയുടെ പ്രകോപനപ്രതീകമെന്ന നിലയില്‍ ജി പിയുടെ പച്ചബ്ലൗസ് സംവാദങ്ങളില്‍ ഇനിമുതല്‍ നിരന്തരം വെല്ലുവിളികള്‍ സൃഷ്ടിക്കും. തത്വചിന്താപരമായ ഒരു പരിപ്രേക്ഷ്യമാണ് പച്ചബ്ലൗസ് വായന ആവശ്യപ്പെടുന്നത്. ഉള്ളുണര്‍ത്തുന്ന ചോദ്യങ്ങളും കീഴ്‌മേല്‍ മറിക്കുന്ന കണ്ടെത്തലുകളും മുറിപ്പെടുത്തുന്ന കാഴ്ചകളും ജി പിയുടെ പച്ചബ്ലൗസിനെ പൊള്ളുന്നൊരനുഭവമാക്കിയിരിക്കുന്നു.

g.p-ramachandranപച്ചബ്ലൗസ് വിനിമയം ചെയ്യുന്നത് വിവരങ്ങളല്ല, കീഴാളവേദനകളാണ്. വേട്ടക്കാരുടെ ഗര്‍ജ്ജനങ്ങള്‍ക്കപ്പുറം നീളുന്ന ഇരകളുടെ നിലവിളികളാണത് വെട്ടലും കിഴിക്കലുമില്ലാതെ എല്ലാവരേയും കേള്‍പ്പിക്കുന്നത്. നാട്ടുനടപ്പുകളുടെ പേരില്‍ നിര്‍മ്മിക്കപ്പെടുന്ന സമവാക്യങ്ങളെ അട്ടിമറിക്കുംവിധമുള്ള അന്വേഷണങ്ങളാണ് ജി പി വികസിപ്പിക്കുന്നത്.

ഉത്സവപ്പറമ്പിലെ വെടിക്കെട്ടുകള്‍ക്കിടയില്‍നിന്നും മയില്‍പ്പീലിമോഹിക്കുന്ന ഒരു കുട്ടിയുടെ കൗതുകം ചിലപ്പോഴൊക്കെ ജി പിയുടെ കണ്ണുകളില്‍ ഞാന്‍ കാണുന്നുണ്ട്. ഭരണഭാഷണങ്ങളെ ജനകീയസംഭാഷണങ്ങള്‍ കൊണ്ടാണ് ജി പി നേരിടുന്നത്. സവര്‍ണപരസ്യങ്ങളെ വെന്തജീവിത സത്യങ്ങള്‍കൊണ്ടാണവന്‍ വെല്ലുവിളിക്കുന്നത്.

തത്സമയപ്രതികരണംകൊണ്ടും സര്‍ഗാത്മകപ്രതിരോധംകൊണ്ടും ഭാഷയുടെ സജീവതകൊണ്ടും താരതമ്യങ്ങളുടെ പതിവുകള്‍ തകര്‍ക്കുന്ന വിധ്വംസകത്വം കൊണ്ടും എഴുത്തിലും പ്രഭാഷണത്തിലും സര്‍ഗാത്മകപ്രവര്‍ത്തനത്തിലും ജി പി വ്യവസ്ഥാപിതത്വങ്ങളെ വെല്ലുവിളിക്കുംവിധമുള്ള വേറിടല്‍ തുടരുന്നു.doolnews-andoid
അടുത്ത പേജില്‍ തുടരുന്നു

Advertisement