മെസിയുമല്ല മറഡോണയുമല്ല; പ്രിയ താരത്തെ വെളിപ്പെടുത്തി മാര്‍പാപ്പ
Football
മെസിയുമല്ല മറഡോണയുമല്ല; പ്രിയ താരത്തെ വെളിപ്പെടുത്തി മാര്‍പാപ്പ
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 3rd November 2023, 1:46 pm

അര്‍ജന്റീനന്‍ ഇതിഹാസങ്ങളായ ഡീഗോ മറഡോണയാണോ ലയണല്‍ മെസിയാണോ ഏറ്റവും മികച്ച താരമെന്നതിനെകുറിച്ച് ധാരാളം ചര്‍ച്ചകള്‍ നിലനില്‍ക്കുന്നുണ്ട്.

ഇപ്പോള്‍ ഈ വിഷയത്തില്‍ ഇവരുടെ രണ്ടുപേരുടെയും പേരുകള്‍ പറയാതെ മറ്റൊരു താരത്തെകുറിച്ച് പറഞ്ഞിരിക്കുകയാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. മെസിയും മറഡോണയും മികച്ചവരാണെന്നും എന്നാല്‍ ബ്രസീലിയന്‍ ഇതിഹാസം പെലയെയാണ് തനിക്ക് കൂടുതല്‍ ഇഷ്ടമെന്നുമാണ് മാര്‍പാപ്പ പറഞ്ഞത്.

‘മെസി മറഡോണ പെലെ ഇവര്‍ മൂന്നുപേരെയുമാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. കാരണം മൂന്നാളുകളും മികച്ചവരാണ് ഓരോരുത്തര്‍ക്കും അവരുടേതായ പ്രത്യേകതകളുണ്ട്. മെസി വളരെ മികച്ച താരമാണ്. ഈ മൂന്നാളുകളില്‍ ഏറ്റവും മാന്യന്‍ പെലെയാണ്. ബ്യുണസ് ആയേഴ്‌സില്‍ നിന്നും ഞാനും പെലെയും കണ്ടുമുട്ടിയിട്ടുണ്ട്. ഞാന്‍ ആ സമയത്ത് അദ്ദേഹവുമായി ഒരുപാട് സംസാരിച്ചു അദ്ദേഹം വലിയ മനുഷ്യത്വമുള്ള ഒരു മനുഷ്യനാണ്,’ മാര്‍പാപ്പ റായ് വണ്ണിനോട് പറഞ്ഞു.

ഡീഗോ മറഡോണയുടെ കളിക്കളത്തിലുള്ള പോരാട്ടവീര്യങ്ങളെ കുറിച്ചും മാര്‍പാപ്പ പങ്കുവെച്ചു

മറഡോണ പല മത്സരങ്ങളിലും പരാജയപ്പെടുകയും പല ഘട്ടങ്ങളിലും വീണുപോവുകയും ചെയ്തിട്ടുണ്ട്. ആ സമയത്ത് ചുറ്റുമുള്ള ആളുകള്‍ ഒന്നും അവനെ സഹായിച്ചില്ല. ഒരു ദിവസം അവന്‍ എന്നെ കാണാന്‍ വന്നിരുന്നു. എന്നാല്‍ അവന്റെ ജീവിതം വളരെ മോശമായി അവസാനിച്ചു. ഇത് തമാശയല്ല പല കായിക താരങ്ങളുടെയും ജീവിതം ഇതുപോലെ മോശമായി അവസാനിക്കുന്നുണ്ട്,’ മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.

ബ്രസീലിയന്‍ ഇതിഹാസം പെലെ ബ്രസീലിനൊപ്പം മൂന്ന് ലോകകപ്പുകളാണ് നേടിയിട്ടുണ്ട്. തന്റെ പതിനാറാം വയസ്സില്‍ ബ്രസീലിയന്‍ ദേശീയ ടീമിനുവേണ്ടി അരങ്ങേറിയ പെലെ ഇതിഹാസ തുല്യമായ നേട്ടങ്ങളാണ് ഫുട്‌ബോളില്‍ കൈവരിച്ചിട്ടുള്ളത്.

1986ലാണ് മറഡോണ അര്‍ജന്റീനക്കായി ലോകകിരീടം നേടിയത്. ഇതിന് ശേഷം അര്‍ജന്റീനയെ ആദ്യമായി ലോകകിരീടത്തിലെത്തിച്ചത് ലയണല്‍ മെസി ആയിരുന്നു. അതുകൊണ്ട് തന്നെ അര്‍ജന്റീനന്‍ ജനതക്ക് ഈ രണ്ട് ഇതിഹാസതാരങ്ങളും വളരെ വിലപ്പെട്ടതാണ്.

നിലവില്‍ ലയണല്‍ മെസി തന്റെ എട്ടാം ബാലണ്‍ ഡി ഓര്‍ അവാര്‍ഡിന്റെ തിളക്കത്തിലാണ്.

Content Highlight: Francis marpappa talks who is his favourite player in football.