ആരാടാ പറഞ്ഞത് എനിക്ക് ഷോട്ട് ബൗള്‍ കളിക്കാന്‍ അറിയില്ലെന്ന്; പ്രതികരണവുമായി ശ്രേയസ് അയ്യര്‍
2023 ICC WORLD CUP
ആരാടാ പറഞ്ഞത് എനിക്ക് ഷോട്ട് ബൗള്‍ കളിക്കാന്‍ അറിയില്ലെന്ന്; പ്രതികരണവുമായി ശ്രേയസ് അയ്യര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 3rd November 2023, 11:55 am

ഏകദിന ലോകകപ്പില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ശ്രീലങ്കക്കെതിരെ 302 റണ്‍സിന്റെ കൂറ്റന്‍ വിജയം ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഇന്ത്യയുടെ ലോകകപ്പിലെ തുടര്‍ച്ചയായ ഏഴാം വിജയമായിരുന്നു ഇത്. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വിജയം കൂടിയായിരുന്നു ഇത്.

മത്സരത്തില്‍ ഇന്ത്യന്‍ ബാറ്റര്‍ ശ്രേയസ് അയ്യര്‍ 82 റണ്‍സ് നേടി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ശ്രേയസിന് ഷോട്ട് ബോള്‍ കളിക്കാനുള്ള കഴിവില്ലെന്ന നിരവധി ചര്‍ച്ചകള്‍ നിലനിന്നിരുന്നു. വിഷയത്തില്‍ പ്രതികരിച്ചു രംഗത്തെ ത്തിയിരിക്കുകയാണ് ശ്രേയസ് അയ്യര്‍.

ഷോട്ട് ബോള്‍ കളിക്കുന്നത് തനിക്ക് ഒരു പ്രശ്‌നമല്ലെന്നാണ് ശ്രേയസ് പറഞ്ഞത്.

‘എനിക്ക് ഷോട്ട് ബോളുകള്‍ കളിക്കുന്നത് ഒരു പ്രശ്‌നമാണെന്ന് നിങ്ങള്‍ പറയുന്നു. എന്താണ് ഇതിലൂടെ അര്‍ത്ഥമാക്കുന്നത്? ഞാന്‍ മത്സരത്തില്‍ എത്ര പുള്‍ ഷോട്ടുകള്‍ കളിച്ചെന്ന് നിങ്ങള്‍ കണ്ടിട്ടുണ്ടോ മത്സരത്തില്‍ നാലോ അഞ്ചോ തവണ ഞാന്‍ പുള്‍ ഷോട്ട് കളിച്ചിട്ടുണ്ട്. ഞാന്‍ ഒരു ബോള്‍ കളിക്കുമ്പോള്‍ അത് ഷോട്ട് ബോള്‍ ആയാലും ഓവര്‍പിച്ചായാലും ഞാന്‍ പുറത്താക്കുമെന്ന് നിങ്ങള്‍ പറയുന്നു. ഞാന്‍ രണ്ടോ മൂന്നോ തവണ ബോള്‍ നേരിടുമ്പോള്‍ എനിക്ക് ഇന്‍സ്വിങ് ബോള്‍ കളിക്കാനാവില്ലെന്ന് നിങ്ങള്‍ പറയും. ഷോട്ട് ബോള്‍ എനിക്ക് കളിക്കാന്‍ കഴിയില്ല എന്നുള്ള ഒരു ധാരണ നിങ്ങള്‍ സൃഷ്ടിച്ചു. എന്നാല്‍ ഞാന്‍ മാനസികമായി ആ ഷോട്ട് കളിക്കാന്‍ തയ്യാറായി,’ ശ്രേയസ് അയ്യര്‍ മത്സരശേഷം പറഞ്ഞു.

മത്സരത്തില്‍ 56 പന്തില്‍ 86 റണ്‍സ് നേടിക്കൊണ്ട് മിന്നും പ്രകടനമാണ് അയ്യര്‍ കാഴ്ചവെച്ചത്. മൂന്ന് ഫോറുകളുടെയും ആറ് സിക്‌സറുകളുടെയും അകമ്പടിയോടുകൂടിയായിരുന്നു താരത്തിന്റ തകര്‍പ്പന്‍ ഇന്നിങ്‌സ്. 146.43 പ്രഹരശേഷിയിലായിരുന്നു ശ്രേയസ് ബാറ്റ് വീശിയത്.

മുംബൈ വാഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ശ്രീലങ്കയുടെ കണക്കുകൂട്ടലുകള്‍ എല്ലാം തെറ്റിച്ചു കൊണ്ടായിരുന്നു ഇന്ത്യന്‍ ബാറ്റര്‍മാര്‍ ബാറ്റ് വീശിയത്.

50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 357 എന്ന പടുകൂറ്റന്‍ ലക്ഷ്യമാണ് ഇന്ത്യ പടുത്തുയര്‍ത്തിയത്. ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ 94 റണ്‍സ് നേടി ശുഭ്മന്‍ ഗില്ലും 88 റണ്‍സ് നേടി വിരാട് കോഹ്ലിയും ശ്രേയസ് അയ്യര്‍ 82 റണ്‍സും നേടി മികച്ച പ്രകടനം കാഴ്ചവെച്ചപ്പോള്‍ ഇന്ത്യ വലിയ ലക്ഷ്യത്തിലേക്ക് എത്തുകയായിരുന്നു.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ലങ്കന്‍ ടീമിനെ 19.4 ഓവറില്‍ 55 റണ്‍സിന് ഇന്ത്യന്‍ ബൗളിങ് നിര പുറത്താക്കുകയായിരുന്നു. മുഹമ്മദ് ഷമി അഞ്ച് വിക്കറ്റുകള്‍ നേടി ബൗളിങ് മുന്നില്‍ നിന്നും നയിച്ചപ്പോള്‍ ലങ്കന്‍ ബാറ്റിങ്‌നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുവീഴുകയായിരുന്നു. ഷമിക്കൊപ്പം മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റും ജസ്പ്രീത് ബുംറ ഒരു വിക്കറ്റും വീഴ്ത്തിയപ്പോള്‍ ഇന്ത്യ 302 റണ്‍സിന്റെ റെക്കോഡ് വിജയം സ്വന്തമാക്കുകയായിരുന്നു.

ലോകകപ്പിലെ ഇന്ത്യയുടെ തുടര്‍ച്ചയായ ഏഴാം വിജയമായിരുന്നു ഇത്. ജയത്തോടെ ലോകകപ്പിന്റെ സെമിയിലേക്ക് മുന്നേറുന്ന ആദ്യ ടീമായി മാറാനും ഇന്ത്യയ്ക്ക് സാധിച്ചു.

Content Highlight: Shreyas iyer react to tell others he dont know to play pull shot.