സ്പോര്‍ട്സ് ഡെസ്‌ക്
സ്പോര്‍ട്സ് ഡെസ്‌ക്
World cup 2018
നന്നായി കളിച്ചാല്‍ പോര ഗോളടിക്കണം; പെറുവിന് തോല്‍വി
സ്പോര്‍ട്സ് ഡെസ്‌ക്
Thursday 21st June 2018 10:36pm

കരുത്തരായ ഫ്രാന്‍സിനെതിരെ മികച്ച രീതിയില്‍ കളിച്ചിട്ടും ലാറ്റിന്‍ അമേരിക്കന്‍ ടീമായ പെറു തോറ്റു. എതിരില്ലാത്ത ഒരു ഗോളിനാണ് ഫ്രാന്‍സ് പെറുവിനെ തോല്‍പ്പിച്ചത്.

എ.എസ് മോണാക്കോ താരം കൈലിന്‍ എംബാപ്പെ 35ാം മിനുട്ടില്‍ നേടിയ ഗോളാണ് മത്സരത്തില്‍ നിര്‍ണ്ണായകമായത്. പ്രതിരോധിക്കാനുള്ള ശ്രമത്തിനിടയില്‍ പെറുവിയന്‍ താരത്തിന്റെ കാലില്‍ തട്ടി ഉയര്‍ന്ന പന്ത് എംബാപ്പെ ഗോള്‍വലയിലേക്ക് തിരിച്ച് വിടുകയായിരുന്നു.

മത്സരത്തില്‍ പെറുവാണ് ആധിപത്യം പുലര്‍ത്തിയത്. കളിയുടെ 57 ശതമാനം സമയവും പന്ത് കൈവശം വച്ച പെറു ഫ്രാന്‍സ് ഗോള്‍ മുഖത്ത് നിരന്തരം ആക്രമണങ്ങള്‍ അഴിച്ച് വിട്ടു. ഫ്രാന്‍സിന്റെ ഗോള്‍കീപ്പര്‍ ഹ്യൂഗോ ലോറിസ് വളരെ പണിപ്പെട്ടാണ് പല ഷോട്ടുകളും രക്ഷപ്പെടുത്തിയത്.

ഇതോടെ ഫ്രാന്‍സിന് ആറ് പോയിന്റുകളായി. ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തും ഫ്രാന്‍സാണ്. രണ്ട് മത്സരങ്ങളിലും സമനില വാങ്ങിയ ഡെന്‍ മാര്‍ക്ക് ആണ് രണ്ടാം സ്ഥാനത്ത്. ഫ്രാന്‍സിന്റെ അടുത്ത മത്സരം ഡെന്‍മാര്‍ക്കിനോടാണ്.

Advertisement