തമിഴ്‌നാട് തിരുവാരൂരില്‍ വാഹനാപകടം; നാല് മലയാളികള്‍ മരിച്ചു
Kerala News
തമിഴ്‌നാട് തിരുവാരൂരില്‍ വാഹനാപകടം; നാല് മലയാളികള്‍ മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 4th May 2025, 9:17 am

ചെന്നൈ: തമിഴ്‌നാട് തിരുവാരൂരില്‍ വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു. വേളാങ്കണ്ണിയിലേക്ക് പോയ തിരുവനന്തപുരം സ്വദേശികളാണ് മരിച്ചത്.

തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന കാറും ബസും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവര്‍ തിരുവൈകുണ്ടം സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഏഴ് പേരാണ് ഒമിനിയില്‍ ഉണ്ടായിരുന്നത്. ഇതില്‍ നാല് പേര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയായിരുന്നു. അപകടത്തില്‍പ്പെട്ട ഒമിനി വാന്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.

നിലവില്‍ പരിക്കേറ്റവരുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല. മരണപ്പെട്ടവര്‍ തിരുവനന്തപുരം സ്വദേശികളാണെന്ന വിവരം മാത്രമാണ് ഇപ്പോള്‍ ലഭ്യമായിരിക്കുന്നത്.

Content Highlight: Four Malayalis killed in road accident in Thiruvarur, Tamilnadu